അയോധ്യാ വിധിക്കെതിരെ വിമര്‍ശനം: അലിഗര്‍ മുസ്‌ലീം സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി
national news
അയോധ്യാ വിധിക്കെതിരെ വിമര്‍ശനം: അലിഗര്‍ മുസ്‌ലീം സര്‍വ്വകലാശാല പ്രൊഫസര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 9:23 am

അലിഗര്‍: അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയതിന്റെ പേരില്‍ അലിഗര്‍ മുസ്‌ലീം സര്‍വ്വകലാശാല പ്രൊഫസറും ഇസ്‌ലാമിക് പണ്ഡിതനുമായ ഡോ: റഷീദ് ഷാസിനെതിരെ നടപടി. അദ്ദേഹത്തെ ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ സാംസ്‌കാരിക വിദ്യാഭ്യാസ പഠനം നടത്തുന്ന കേന്ദ്രത്തിന്റെ (Centre for Protection of Educational and Cultural Advancement of Muslims of India) തലപ്പത്ത് നിന്നും മാറ്റി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 21 ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ റഷീദിനെ തല്‍സ്ഥാനത്തു നിന്നും നീക്കി പകരം ഡോ: നസീം അഹമ്മദ് ഖാനെ നിയമിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. റഷീദിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിന്റെ കാരണം ഉത്തരവില്‍ പറയുന്നില്ല. എന്നാല്‍ അയോധ്യാവിധിക്കെതിരെ പരാമര്‍ശം നടത്തിയതിനാലാണ് നടപടിയെന്നാണ് കരുതുന്നത്.

‘അയോധ്യാ വിധി വന്നതിന് പിന്നാലെ വൈസ് ചാന്‍സിലര്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. അതില്‍ വിധിയെക്കുറിച്ച് ആരും പൊതുപ്രസ്താവനകള്‍ ഇറക്കരുതെന്ന് പറയുന്നുണ്ട്. അത് ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് പറയുന്നത്. ഒരാള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമില്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം ഉത്തരവിറുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശവും ഇല്ല.’ റഷീദ് കാരവനോട് പ്രതികരിച്ചു.

അയോധ്യാ വിധി സംബന്ധിച്ച പ്രൊഫസറുടെ പ്രസംഗം ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. വിധി ന്യായത്തില്‍ മുഴുവന്‍ പിഴവുകള്‍ ഉണ്ടെന്ന് തന്റെ പ്രസംഗത്തില്‍ റഷീദ് പറയുന്നു.

‘ഈ വിധിയിലൂടെ ഒരു ദശാബ്ദത്തിനുശേഷം ഇന്ത്യന്‍ മുസ്ലിങ്ങള്‍ വ്യക്തമായ വിജയം നേടി. നിങ്ങളുടെ നിലപാടിനേയും അവകാശങ്ങളെയും ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും വിധിന്യായത്തില്‍ പറയുന്നു എന്ന അര്‍ത്ഥത്തില്‍ ഇത്
വ്യക്തമായ വിജയമാണ്. ഇത് ചൂണ്ടികാട്ടുന്നത് മുസ്‌ലീങ്ങള്‍ വലത് വശത്താണെന്നാണ്. പക്ഷെ ഈ വിധി നിങ്ങളുടെ അവകാശങ്ങളെ എടുത്തുകളയുന്നു. ഇപ്പോള്‍ ചരിത്രത്താളുകളില്‍ ഈ വിധി വായിക്കുമ്പോള്‍ എല്ലാവര്‍ക്കും മനസിലാക്കുക ഇത് ന്യായമായി ശരിയല്ലയെന്നാണ്.’ എന്നായിരുന്നു റഷീദിന്റെ പ്രസംഗം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ