| Saturday, 15th October 2022, 3:50 pm

ഒറ്റ ഷോട്ടില്‍ ഫാസ്റ്റ് നമ്പര്‍ സ്റ്റെപ്പുകള്‍, പത്തും പതിനഞ്ചും വയസ്സിനിളയ പെണ്‍കുട്ടികളുടെ കൂടെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ്; ട്രോളന്മാര്‍ക്കെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ഗാനത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായാണ് മഞ്ജു വന്നത്. എന്നാല്‍ പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ വലിയ പരിഹാസമാണ് ഉയര്‍ന്നത്.

മഞ്ജു വാര്യറിന്റെ ഹെയര്‍ സ്റ്റൈലും എക്‌സ്‌പ്രെഷനും ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. പാട്ടിലെ വിവിധ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രഭുദേവയുടെ കൊറിയോഗ്രഫിക്കെതിരെയും പരിഹാസമുയര്‍ന്നിരുന്നു.

അതേസമയം പരിഹാസങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമയരുകയാണ്. 40കളിലും ഡാന്‍സില്‍ മഞ്ജുവിന്റെ എനര്‍ജിയും ഫ്‌ളക്‌സിബിളിറ്റിയും പരിഹസിക്കുന്നവര്‍ക്ക് കാണാനാവില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മിന്നിമറയുന്ന എക്‌സ്‌പ്രെഷനുകള്‍ എടുത്ത് ട്രോളുണ്ടാക്കാന്‍ ചിലര്‍ കഷ്ടപ്പെടുകയാണെന്നും പാട്ടില്‍ നല്ല കിടിലന്‍ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് തന്നെ ആണെന്നുമാണ് ട്രോളിന് വന്ന ഒരു കമന്റ്.

മൂന്നാല് വട്ടം കണ്ടിട്ടും ട്രോളന്മാര്‍ കണ്ടെത്തിയ കോപ്രായങ്ങളൊന്നും കണ്ടില്ലെന്നും മഞ്ജുവിന്റെ തകര്‍പ്പന്‍ ഡാന്‍സാണ് കാണുന്നതെന്നും കമന്റ് ചെയ്തവരുണ്ട്. ഒറ്റ ഷോട്ടില്‍ ഫാസ്റ്റ് നമ്പര്‍ സ്റ്റെപ്പുകളാണ് ഒരു തളര്‍ച്ചയുമില്ലാതെ മഞ്ജു ആടിത്തീര്‍ത്തത്. തന്നെക്കാള്‍ പത്തും പതിനഞ്ചും വയസ്സിനിളയ പെണ്‍കുട്ടികളുടെ കൂടെയാണ് ഈ പെര്‍ഫോമന്‍സ് ചെയ്യുന്നത് എന്ന് ഓര്‍ക്കണമെന്നും അഭിപ്രായങ്ങളുണ്ട്.

ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് അഹി അജയനാണ്. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ ആകും സിനിമ റിലീസ് ആകുന്നത്.

Content Highlight: criticism in social media against the trolls on manju warrier and kannilu kannilu song

Latest Stories

We use cookies to give you the best possible experience. Learn more