| Monday, 19th September 2016, 9:26 am

കാരാട്ടിനെതിരെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം; ഫാഷിസത്തിനെതിരെ വിശാലമുന്നണി ഉണ്ടാക്കാന്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ആര്‍.എസ്.എസ് ഫാഷിസ്റ്റ്
സംഘടനയാണെന്ന് പാര്‍ട്ടി പരിപാടി തന്നെ തന്നെ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടി യോഗത്തില്‍ കാരാട്ടിനെ ബംഗാള്‍ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.


ന്യൂദല്‍ഹി: ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയാണെന്ന് പാര്‍ട്ടി പരിപാടി തന്നെ തന്നെ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടി യോഗത്തില്‍ കാരാട്ടിനെ ബംഗാള്‍ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയും ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വര്‍ധിച്ചു വരുന്ന ആക്രമങ്ങള്‍ ഫാസിസത്തിന്റെ തെളിവുകളാണ് ഈ ഘട്ടത്തില്‍ ബി.ജെ.പിക്ക് വിശുദ്ധ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് കാരാട്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

യോഗത്തില്‍ കാരാട്ടിനെതിരെ വി.എസ് അച്യുതാനന്ദനും വിമര്‍ശനമുന്നയിച്ചു. ബി.ജെ.പി സ്വേച്ഛാധിപത്യ പ്രവണതകളുളള പാര്‍ട്ടിയാണെന്നാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്. എന്നാല്‍ ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്നും കാരാട്ടിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി പ്രമേയം പാസ്സാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയ വി.എസ്, കേരളത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളും യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഫാഷിസ്റ്റ് സംഘടയായ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണവാഴ്ച സ്ഥാപിക്കപ്പെടും മുന്‍പ് തന്നെ ചെറുത്ത് തോല്‍പ്പിക്കണമെന്നുമുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന്റെ വിജയമായാണ് കമ്മിറ്റിയിലെ ചര്‍ച്ചയില്‍ പ്രകടമായത്.

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ ജനാധിപത്യ മതേതര ശക്തികള്‍ക്കൊപ്പം നില്‍ക്കാനും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ വിശാലമുന്നണി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി തയ്യാറാക്കിയ രാഷ്ട്രീയ രേഖയ്ക്ക് യോഗം അംഗീകാരം നല്‍കി. അതേസമയം, തിരഞ്ഞെടുപ്പ് സഖ്യത്തിന് നേരത്തെ തയ്യാറാക്കിയിട്ടുള്ള രാഷ്ട്രീയ അടവു നയവുമായി രാഷ്ട്രീയ രേഖയ്ക്ക് ബന്ധമില്ല. ബി.ജെ.പിക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി യോജിക്കുന്നതിന് വേണ്ടിയാണിത്.

Latest Stories

We use cookies to give you the best possible experience. Learn more