ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരക്കാറിന് പിന്തുണയുമായെത്തിയ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് വിമര്‍ശനം. മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ‘പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സര്‍ക്കാര് കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ ആശ്വാസം ആയിരിക്കും’ എന്നാണ് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
എന്നാല്‍ ഇതിനു താഴെ രഞ്ജിത്തിനും മരക്കാറിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ആളുകള്‍ സിനിമക്ക് വരുന്നത് നിരോധിച്ചാല്‍ എങ്ങനെ ഉണ്ടാകും. സാറേ, വ്യക്തി സ്വാതന്ത്ര്യം എന്താ എന്ന് ചെന്ന് പഠിക്ക് എന്നാണ് ഒരു കമന്റ്. നല്ലത് എവിടെയും അംഗീകരിക്കപ്പെടും: അതിനൊരിക്കലും പെയ്ഡ് പ്രൊമോഷന്റെ ആവശ്യമില്ല എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
‘ഒരു സിനിമയിറക്കുമ്പോള്‍ അമിത പ്രതീക്ഷ നല്‍കി പ്രേക്ഷകരെ തീയറ്ററില്‍ കയറ്റുന്നവരെയും നിരോധിക്കണം’
‘ജനങ്ങളെ കോടി കണക്കു പറഞ്ഞു തള്ളി സിനിമ കാണാന്‍ കേറ്റുന്ന സിനിമ പ്രൊഡ്യൂസര്‍മാരെ ആദ്യമേ നിരോധിക്കണം’
‘നീ ചെരയ്ക്കും, കഴുത്തില്‍ കത്തി വെക്കുമ്പോ കിളിക്കുന്നോടാ എന്നൊക്കെ പറയുന്ന ചരിത്ര പുരുഷനെ, സിനിമയെ എന്ത് പറയണം’
എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം മരക്കാറിനെ അഭിനന്ദിച്ചും ചില കമന്റുകള്‍ വന്നിരുന്നു.
‘മോശം റിവ്യൂസ് കണ്ട് മനസില്ല മനസ്സോടെ ആണ് ഇന്നലെ രാത്രി പടം കാണാന്‍ പോയത്. അത്രക്കും ഡീഗ്രഡിങ് ആണ് നടന്നത്. കുറച്ച് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാള്‍. നല്ലൊരു സിനിമ ആണ് മരക്കാര്‍’ എന്നാണ് ഒരാള്‍ കമന്റ് ചെയതത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ഇപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: criticism aginst director renjith sankar