പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം മരക്കാറിന് പിന്തുണയുമായെത്തിയ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് വിമര്‍ശനം. മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ‘പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സര്‍ക്കാര് കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ ആശ്വാസം ആയിരിക്കും’ എന്നാണ് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
എന്നാല്‍ ഇതിനു താഴെ രഞ്ജിത്തിനും മരക്കാറിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ആളുകള്‍ സിനിമക്ക് വരുന്നത് നിരോധിച്ചാല്‍ എങ്ങനെ ഉണ്ടാകും. സാറേ, വ്യക്തി സ്വാതന്ത്ര്യം എന്താ എന്ന് ചെന്ന് പഠിക്ക് എന്നാണ് ഒരു കമന്റ്. നല്ലത് എവിടെയും അംഗീകരിക്കപ്പെടും: അതിനൊരിക്കലും പെയ്ഡ് പ്രൊമോഷന്റെ ആവശ്യമില്ല എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
‘ഒരു സിനിമയിറക്കുമ്പോള്‍ അമിത പ്രതീക്ഷ നല്‍കി പ്രേക്ഷകരെ തീയറ്ററില്‍ കയറ്റുന്നവരെയും നിരോധിക്കണം’
‘ജനങ്ങളെ കോടി കണക്കു പറഞ്ഞു തള്ളി സിനിമ കാണാന്‍ കേറ്റുന്ന സിനിമ പ്രൊഡ്യൂസര്‍മാരെ ആദ്യമേ നിരോധിക്കണം’
‘നീ ചെരയ്ക്കും, കഴുത്തില്‍ കത്തി വെക്കുമ്പോ കിളിക്കുന്നോടാ എന്നൊക്കെ പറയുന്ന ചരിത്ര പുരുഷനെ, സിനിമയെ എന്ത് പറയണം’
എന്നിങ്ങനെ പോകുന്നു കമന്റുകള്‍.