|

നിത്യ മേനോനും ഹണി റോസും മുന്നിലൂടെ പാസ് ചെയ്താല്‍ എന്ത് തോന്നുമെന്ന് ചോദ്യം; ധ്യാനിന്റെ മറുപടി; വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസനും സോഹന്‍ സിനുലാലും പങ്കെടുത്ത ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പല നടന്മാരുടെയും നടിമാരുടെയും പേര് പറഞ്ഞ്, അവര്‍ മുന്നില്‍ കൂടി പാസ് ചെയ്ത് പോയാല്‍ എന്തുതോന്നുമെന്നായിരുന്നു വെറൈറ്റി മീഡിയയിലെ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യം.

ബേസില്‍ മുന്നില്‍ കൂടി പോയാല്‍ എന്തുവിചാരിക്കും എന്ന് ചോദിച്ചതിന് അങ്ങനെ അങ്ങ് പോകട്ടെ എന്ന് വിചാരിക്കുമെന്നാണ് ധ്യാന്‍ മറുപടി നല്‍കിയത്. അജു വര്‍ഗീസ് പാസ് ചെയ്താല്‍ എന്തുതോന്നും എന്ന് ചോദിച്ചതിന് ആണുങ്ങള്‍ പാസ് ചെയ്ത് പോയാല്‍ എന്ത് തോന്നാന്‍, വെല്ല പെണ്‍കുട്ടികളുടെ കാര്യം ചോദിക്കാന്‍ ധ്യാന്‍ പറഞ്ഞു. ഉടന്‍ നിത്യ മേനോന്‍ എന്നാണ് അവതാരക ചോദിച്ചത്. നിത്യ മേനോനോട് പാസ് ചെയ്ത് പോകരുത് എന്ന് താന്‍ പറയുമെന്ന് ധ്യാന്‍ പറഞ്ഞു.

അടുത്തതായി നവ്യ നായരെയാണ് അവതാരക പറഞ്ഞത്. നവ്യയോട് പെട്ടെന്ന് പാസ് ചെയ്ത് പൊക്കോളൂ എന്ന് പറയുമെന്നാണ് സോഹന്‍ സിനുലാല്‍ പറഞ്ഞത്. ഞാനും അതേ പറയൂ എന്നും ഇല്ലേല്‍ ചീത്തപ്പേരാകുമെന്ന് പറയുമെന്നും ധ്യാന്‍ പറഞ്ഞു.

ഹണി റോസിന്റെ പേര് പറഞ്ഞപ്പോള്‍ അവിടെ തന്നെ നില്‍ക്കാന്‍ പറയുമെന്നാണ് സോഹന്‍ സീനുലാല്‍ പറഞ്ഞത്. അവിടെ നിന്നോ, ഞങ്ങള്‍ പാസ് ചെയ്ത് പൊക്കോളാമെന്ന് പറയുമെന്നാണ് ധ്യാന്‍ പറഞ്ഞത്. അത് അവരോടുള്ള റെസ്‌പെക്ട് കൊണ്ടാണെന്നും ധ്യാന്‍ പറഞ്ഞിരുന്നു. അവതാരക ചിരിക്കുന്നത് കണ്ട് എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹന്‍ ചോദിച്ചു.

ഇന്റര്‍വ്യൂവിന്റെ കമന്റ് ബോക്‌സിലും അവതാരകയുടെ ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാരെ പറ്റി ഇത്തരം ചോദ്യങ്ങളാണോ ചോദിക്കുന്നതെന്നും ഹണി റോസെന്ന് പറയുമ്പോള്‍ ഇത്രയധികം അവതാരക ചിരിക്കുന്നതെന്തിനാണെന്നും കമന്റില്‍ ആളുകള്‍ ചോദിച്ചിരുന്നു.

ഖാലി പേഴ്‌സ് ഓഫ് ബില്യണിയേഴ്‌സാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം. മാക്‌സ്‌വെല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് റിലീസ് ചെയ്തത്. അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം, ലെന, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: criticism againt dhyan sreenivasan’s interview