| Saturday, 10th August 2019, 9:20 pm

തിരുവനന്തപുരം കളക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം; കളക്ഷന്‍ പോയിന്റുകള്‍ തുടങ്ങേണ്ടതില്ലെന്ന് കളക്ടര്‍ പറഞ്ഞതായി ആരോപണം, ഇന്ന് മുതല്‍ ലീവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഴക്കെടുതി നാശം വിതക്കുകയാണ് കേരളത്തിലെമ്പാടും. പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍. ഈ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ സാധന സാമഗ്രികള്‍ എത്തിക്കേണ്ട സമയമാണ്. ഇതിനിടയില്‍ വടക്കന്‍ കേരളത്തിലേക്ക് ഇപ്പോള്‍ സാധന സാമഗ്രികള്‍ എത്തിക്കേണ്ട കാര്യമില്ലെന്നും കളക്ഷന്‍ പോയിന്റുകള്‍ ആരംഭിക്കേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞെന്ന് ആരോപണമുയര്‍ന്നു.

ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്.

സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി. കളക്ടറുടെ ഈ വാക്കുകള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകിക്കുന്നു എന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ എത്തിയ സാധനങ്ങളുടെ അളവും കുറവാണ്.

ഇന്ന് മുതല്‍ കളക്ടര്‍ ലീവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്.

We use cookies to give you the best possible experience. Learn more