കൊച്ചിയില്‍ വെച്ച് ഇന്നലെ നടന്ന കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന്‍ വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ അവഗണിച്ച നിര്‍മാതാവ് സുപ്രിയ മോനോനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം.
വേദിയിലേക്ക് കയറിയ സുപ്രിയ നടന്‍ യഷിന് കൈകൊടുത്ത് അദ്ദേഹത്തെ ഹഗ് ചെയ്ത ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. സുപ്രിയയെ കണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ ശ്രീനിധിയെ ഒന്ന് നോക്കാന്‍ പോലും സുപ്രിയ തയ്യാറായില്ലെന്ന വിമര്‍ശനമാണ് മൂവി ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്നത്. നടന്‍ ശങ്കര്‍ രാമകൃഷ്ണനും ശ്രീനിധിയെ അവഗണിച്ചുകൊണ്ട് യഷിന് മാത്രം കൈകൊടുക്കുകയായിരുന്നു.
‘കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. ലുലു മാളില്‍ കെ.ജി.എഫിന്റെ പ്രൊമോഷന് എത്തിയ യഷും, ശ്രീനിധി ഷെട്ടിയും.
പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജില്‍ വച്ച് യഷിന് മാത്രം കൈ കൊടുത്ത് കടന്നു പോകുന്നു. സുപ്രിയയെ കണ്ട് എഴുന്നേറ്റ ശ്രീനിധിയെ അവര്‍ ഒന്ന് നേരെ നോക്കുന്നു പോലും ചെയ്തില്ല. ഇതിന് ശേഷം വേദിയില്‍ എത്തിയ ശങ്കര്‍ രാമകൃഷ്ണനും ഇതേ ആറ്റിറ്റിയൂഡ് തന്നെ ആയിരുന്നു. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന”, എന്നായിരുന്നു മൂവി ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റ്.
‘ഈ ലോകം ബിസിനസിന് വേണ്ടി പാഞ്ഞുനടക്കുകയാണെന്നും താരമൂല്യം ഇല്ലാത്തവര്‍ക്ക് കൈ കൊടുക്കാന്‍ പോലും അവര്‍ മുതിരില്ലെന്നുമാണ് ഇതിന് താഴെ വന്ന കമന്റ്.
‘ഇവിടെ ശരിക്കും ചെറുതായത് ആരാണ്. അത് ആലോചിച്ചാല്‍ മതി. മാര്യാദയുടെ കാര്യത്തിലും മര്യാദകേടിന്റെ അങ്ങേ അറ്റത്തിലും മലയാളി ഒരേ പൊളി ആണ് എന്നാണ് മറ്റൊരാളുടെ കമന്റ്.
സുപ്രിയ ശ്രീനിധിയെ നോക്കാതെ മുന്നോട്ടു നടന്നപ്പോഴുള്ള യഷിന്റെ നോട്ടം ശ്രദ്ധിച്ചിരുന്നുവെന്നും പൃഥ്വിരാജ് ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യാന്‍ സാധ്യത ഇല്ലെന്നുമാണ് മറ്റൊരു കമന്റ്.
ഈ നായികക്ക് താരമൂല്യം കൂടുമ്പോള്‍ ഇവര്‍ തന്നെ പോയി കെട്ടിപ്പിടിക്കാനും മറക്കില്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം ഇതൊന്നും മനപൂര്‍വം ചെയ്തതൊന്നും ആകാന്‍ തരമില്ലെന്നും ആ ഒരു അവസരത്തില്‍ വിട്ടു പോയതാകാനാ വഴി ഉള്ളൂവെന്നും ചിലര്‍ പറയുന്നുണ്ട്.’ ഇതേ ഡിസ്ട്രിബ്യൂട്ടര്‍ വിളിച്ചിട്ട് തന്നെ അല്ലെ ഇവര്‍ രണ്ടു പേരും പ്രൊമോഷന് വരുന്നത്. അപ്പോള്‍ പിന്നെ മനഃപൂര്‍വം ആകാന്‍ വഴി ഇല്ല. എന്നാല്‍ ശ്രീനിധിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സങ്കടപ്പെടുത്തുന്ന കാര്യം തന്നെ ആണ്,’ എന്നായിരുന്നു മറ്റൊരു കമന്റ്.
സുപ്രിയ മാത്രമല്ല ശ്രീനിധിയോട് മാധ്യമപ്രവര്‍ത്തകര്‍ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും ശങ്കര്‍ രാമകൃഷ്ണനും ശ്രീനിധിയെ അവഗണിച്ച് യഷിന് മാത്രം കൈകൊടുത്തെന്നും മലയാളികള്‍ ഒരേ പൊളിയെന്നുമാണ് മറ്റൊരു കമന്റ്.
ശ്രീനിധിയെ സംബന്ധിച്ച് അവര്‍ക്ക് ഒരു ഇന്‍സല്‍ട്ടിങ് തന്നെയാണ്. പക്ഷേ ഇത് സുപ്രിയ മനപൂര്‍വം ചെയ്തതായി ഈ വീഡിയോയില്‍ നിന്ന് തോന്നുന്നില്ലെന്നാണ് ഒരാള്‍ കുറിച്ചത്.
സുപ്രിയയെ കണ്ടപ്പോള്‍ യഷ് എഴുന്നേറ്റു നിന്നു. അപ്പോ യഷിന് കൈ കൊടുത്തു. ശ്രീനിധി പിന്നെ ആണ് സുപ്രിയ വന്നത് ശ്രദ്ധിച്ചത്. ആ കുട്ടി എഴുന്നേറ്റതോ കൈ കൊടുക്കാന്‍ വെയ്റ്റ് ചെയ്യുന്നതോ സുപ്രിയ അറിയുന്ന പോലും ഇല്ല. (എന്നാണ്., എനിക്ക് വീഡിയോ കണ്ടപ്പോള്‍ മനസ്സിലായത് എന്നായിരുന്നു മറ്റൊരു കമന്റ്.
ഇവര്‍ക്കൊക്കെ ഒരുപാട് വിദ്യാഭ്യാസവും അറിവും ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കൂടെ വേദി പങ്കിടുന്ന ഒരാള്‍ക്ക് സാമാന്യ മര്യാദ പോലും കൊടുക്കാന്‍ അറിയില്ലെന്ന് പ്രതികരിച്ചവരും ഉണ്ട്.
അതേസമയം സിനിമാ മേഖല മൊത്തത്തില്‍ സ്ത്രീകള്‍ക്ക് കൊടുക്കുന്ന അവഗണന ഉണ്ടെന്നും അതിന്റെ ഭാഗമാണ് ഇന്നലെ കെ.ജി.എഫ് വേദിയില്‍ കണ്ടതെന്നുമുള്ള കമന്റുകളും വരുന്നുണ്ട്.
Content Highlight: Criticism against Supriya Menon She ignores Srinidhi Shetty at KGF promotion venue