Advertisement
Shine Tom Chacko
പ്രൊമോഷന്‍ ഇന്റര്‍വ്യൂവോ കോമഡി ഷോയോ'; അഭിമുഖത്തില്‍ അപമാര്യാദ; ഷൈന്‍ ടോമിനെതിരെ വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 11, 05:57 pm
Tuesday, 11th April 2023, 11:27 pm

അഭിമുഖത്തിനിടയില്‍ അപമര്യാദയായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ വിമര്‍ശനം. അടി എന്ന പുതിയ സിനിമയുടെ ഭാഗമായുള്ള പ്രൊമോഷനിടയിലാണ് ഷൈന്‍ ടോം ചാക്കോ സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത്.

നടി അഹാന കൃഷ്ണയും സംവിധായകന്‍ പ്രശോഭ് വിജയനും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലുണ്ടായിരുന്നു. അഹാന സംസാരിക്കുന്നതിനിടയില്‍ ഷൈന്‍ ചില ആംഗ്യങ്ങളും ചേഷ്ടകളും കാണിക്കുകയും ഇടക്ക് കയറി സംസാരിക്കുകയും പാട്ടുപാടുകയും ചെയ്യുന്നുണ്ട്.

അഹാനയുടെ വീഡിയോക്കും ഫോട്ടോകള്‍ക്കും വരുന്ന നെഗറ്റീവ് കമന്റുകളെ പറ്റി ചോദിച്ചപ്പോള്‍ നമ്മള്‍ ചെയ്യുന്നതാണോ ഇവര്‍ വൃത്തികേട് വിളിച്ച് പറയുന്നതാണോ തെറ്റ് എന്നാണ് ഷൈന്‍ പറഞ്ഞത്.

സംവിധായകന്‍ സംസാരിക്കുന്നതിനടിയില്‍ ഷൈന്‍ കയറി സംസാരിക്കുകയും ഒടുവില്‍ സംവിധായകന്‍ സഹികെട്ട് മിണ്ടരുത് എന്ന് പറയുന്നതും വീഡിയോയില്‍ കാണാനാവും. ഷൈനിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഷൈന്‍ ടോം ചാക്കോയെ ഇന്റര്‍വ്യൂ ചെയ്യുന്നതിലും ഭേദം ട്രെയ്ന് തല വെക്കുന്നതാണെന്നാണ് ഒരു കമന്റ്. പ്രൊമോഷന്‍ ഇന്റര്‍വ്യൂവിനാണോ അതോ കോമഡി ഷോയ്ക്കാണോ വന്നതെന്നും കമന്റുകളുണ്ട്. ഷൈന്‍ അല്പമെങ്കിലും പ്രൊഫഷണലിസം കാണിക്കണമെന്നും ഒപ്പം ഇരുക്കുന്ന കോ ആര്‍ട്ടിസ്റ്റികളെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും ആവശ്യപ്പെട്ട് കമന്റുകളുണ്ട്.

content highlight: criticism against shine tom chakko