എനിക്ക് രാഹുല്‍ ഗാന്ധിയോടോ പ്രിയങ്കാ വദ്രയോടോ യാതൊരു പരിഭവവുമില്ല. അവരെന്താണോ, അവരെ എന്താണോ ആക്കി നിര്‍ത്തുന്നത് അതവര്‍ കാലങ്ങളായി തുടരുന്നു എന്ന് മാത്രം. വിഷയത്തിന്റെ കാമ്പില്‍ തൊടാത്ത തൊലി പുറത്തെ ഷോ ഓഫുകളും അതിന്റെ പി ആറും ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയില്ല. മധ്യ വര്‍ഗ്ഗ ലിബറലുകള്‍ക്ക് വേണ്ട സാരിയുടെ ചേലും ഇന്ദിരയുടെ ഇമേജ് മോള്‍ഡിങ്ങും എലീറ്റ് ഫെമിനിസ്റ്റുകള്‍ക് വേണ്ട ചേരുവകളും നിറഞ്ഞു നിന്നില്ലെങ്കില്‍ പ്രിയങ്കയില്ല.
പരിഭവമുള്ളത് ലിബറല്‍ (ലെഫ്റ്റ്) എന്ന വിശാല പ്ലാറ്റ് ഫോമില്‍ സ്വയം പ്രതിഷ്ഠിച്ച മഹാ മനുഷ്യരോട് മാത്രമാണ്.
ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ കഴിഞ്ഞ ഒന്നൊന്നര മാസമായി ഈ തെരുവുകളില്‍ നിര്‍ത്താതെ പ്രസംഗിക്കുന്നുണ്ട്,സമരം നയിക്കുന്നുണ്ട്, അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഡല്‍ഹി കലാപ കേസില്‍ ഇവര്‍ അടക്കം മൂന്ന് വനിതാ കമ്യൂണിസ്റ്റ് നേതാക്കളുടെ പേര് കൂടെ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ആഴ്ച്ചയാണ്.
ഇവര്‍ സി.പി.ഐ(എം) പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് എന്നത് കൊണ്ട് മാത്രമാണ് ലിബറല്‍ ഫെമിനിസ്റ്റുകള്‍ക്ക് പോലും ഇവരുടെ പേര് അയിത്തമായി നില്‍ക്കുന്നത്. ഇവര്‍ക്ക് ചുറ്റും പറക്കുന്നത് ചെങ്കൊടിയാണ് എന്ന ഒറ്റ കാരണത്താലാണ് ഓരോ തവണ സംഘ പരിവാര്‍ ഭരണകൂടം ഇവരെ വേട്ടയാടുന്ന വാര്‍ത്തകള്‍ വരുമ്പോഴും നിങ്ങള്‍ ഫെയ്സ്ബുക് ചലഞ്ചുകളില്‍ മുഴുകുന്നത്.
സഖാവ് ബൃന്ദാ കാരാട്ട് കര്‍ഷക ബില്ലിനെതിരായ സമരത്തില്‍ തെരുവുകളില്‍ കര്‍ഷക തൊഴിലാളികള്‍ക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേളയില്‍ തന്നെയാണ് യു. പി വിഷയത്തില്‍ ഇന്ന് പ്രക്ഷോഭം നയിക്കുന്നത്.
ഈ 72 കാരി ജനിച്ചതും വളര്‍ന്നതും നേതാവായതും ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും ഇന്‍ഫ്‌ളുവെന്‍ഷ്യലും ജനിക്കുന്നവരത്രയും ദേശീയ നേതാവായും വളരുന്നതുമായ കുടുംബ പാര്‍ട്ടിയില്‍ അല്ല എന്നത് കൊണ്ട് മാത്രം ഈ വനിതാ നേതാവിന്റെ സമര പോരാട്ടങ്ങള്‍ അടയാളപ്പെടുത്താതെ പോകരുത്.
ആണ്ടിലൊരിക്കല്‍ വന്നു പോകുന്ന വഴിപാടല്ല പ്രായം കൊണ്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഈ വനിതാ നേതാവിന്റെ രാഷ്ട്രീയ ജീവിതം.
നിങ്ങളോടുള്ള ഒരു പ്രതീക്ഷയും കൊണ്ടല്ല.ഒരു പരിഭവം പറഞ്ഞെന്നു മാത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക