കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ നടന്നാല്‍ മാത്രം പോര ബാബറേ, ഇടയ്ക്ക് ക്രിക്കറ്റ് നിയമങ്ങളെ കുറിച്ച് അറിയുകയും വേണം; ഭൂലോക മണ്ടത്തരം കാണിച്ച് ബാബര്‍ അസം
പാകിസ്ഥാന് – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ കരീബിയന്‍ കരുത്തന്‍മാരെ രണ്ടാം മത്സരത്തിലും ആധികാരികമായി തോല്‍പിച്ച് പാകിസ്ഥാന്‍ പരമ്പര നേടിയിരുന്നു. പാക് നായകന്‍ ബാബര്‍ അസമിന്റെ പോരാട്ട മികവിലാണ് പാകിസ്ഥാന്‍ അനായാസ ജയം സ്വന്തമാക്കിയത്.
ബാറ്റിംഗ് മികവ് തുടരുന്ന ബാബര്‍ അസം ക്രിക്കറ്റിലെ പല റെക്കോഡുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പല റെക്കോഡും ഇപ്പോള്‍ ബാബറിന്റെ പേരിലാണ്.
ഫാബ് ഫോറിലടക്കം ഉള്‍പ്പെടാന്‍ സാധ്യത കല്‍പിക്കുന്ന, ഭാവിയില്‍ മിയാന്‍ദാദിനെയും വഖാര്‍ യൂനിസിനെയും പോലെ പാകിസ്ഥാന്‍ ഒന്നടങ്കം വാഴ്ത്തിപ്പാടാന്‍ പോകുന്ന ബാബര്‍ അസം ചെയ്ത വലിയൊരു മണ്ടത്തരമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.
ക്രിക്കറ്റില്‍ ഒരിക്കല്‍ പോലും ചെയ്യാന്‍ പാടില്ലാത്ത, അടിസ്ഥാനമായ നിയമം തെറ്റിച്ചതാണ് ബാബറിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ബാബറിന്റെ മണ്ടത്തരം കാരണം വിന്‍ഡീസിന് നേട്ടമുണ്ടായതോടെ വിമര്‍ശനം കടുക്കുകയും ചെയ്തിരുന്നു.
A rare thing happened tonight. West Indies were awarded 5 penalty runs due to illegal fielding by Pakistan.
Laws of cricket:
28.1 – No fielder other than the wicket-keeper shall be permitted to wear gloves or external leg guards. #PakvWIpic.twitter.com/WPWf1QeZcP
കീപ്പിംഗ് ഗ്ലൗസ് കൈയിലണിയുകയും അതുപയോഗിച്ച് ഫീല്‍ഡ് ചെയ്യുകയും ചെയ്തതാണ് ബാബറിന് വിനയായത്. ഇക്കാരണം കൊണ്ടുതന്നെ വിന്‍ഡീസിന് അഞ്ച് റണ്‍സ് പെനാല്‍ട്ടി അനുവദിക്കുകും ചെയ്തിരുന്നു.
വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് കീപ്പിംഗ് ഗ്ലൗസ് ധരിക്കാന്‍ അനുവാദമുള്ളത്. ഈ നിയമം ലംഘിച്ചതിനാണ് വിന്‍ഡീസിന് അഞ്ച് റണ്‍സ് അധികമായി നല്‍കിയത്.