| Saturday, 6th January 2018, 4:08 pm

ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റി; പാര്‍ട്ടി സമ്മേളനത്തില്‍ പിണറായിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: . ഓഖി ദുരന്തം കൈകൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രി കനത്ത അനാസ്ഥയാണ് കാണിച്ചതെന്ന് വിമര്‍ശനം. കൊല്ലം ജില്ലാസമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ദുരന്തബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി എത്താന്‍ വൈകി. അവിടെ നേരത്തേ എത്തേണ്ട ആളാണ് അദ്ദേഹമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. കുടാതെ ദുരന്തബാധിതര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം കൃത്യസമയത്ത് വിതരണം ചെയ്തില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ബന്ധുനിയമന വിവാദം കൈകാര്യം ചെയ്ത രീതിയും തെറ്റായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു.

അതേസമയം സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷ്യപൊതുവിതരണ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും മനുഷ്യത്വ രീതിയിലാണ് പട്ടയവിതരണം നടത്തുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

Latest Stories

We use cookies to give you the best possible experience. Learn more