നിലവില്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയുള്ള ടീമുകളിലൊന്നാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ലയണല്‍ മെസി, കിലിയന്‍ എംബാപെ, നെയ്മര്‍ ജൂനിയര്‍ എന്നിവരാണ് ടീമിന്റെ മുന്നേറ്റ നിര നയിക്കുന്നത്.
മികച്ച പ്രകടനമാണ് ലീഗ് മത്സരങ്ങളില്‍ പി.എസ്.ജി നടത്തുന്നത്. എന്നാല്‍ ടീമില്‍ ചില പ്രശ്‌നങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു മത്സരത്തില്‍ പെനാല്‍ട്ടിയുടെ പേരില്‍ എംബാപെയും നെയ്മറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ പിന്നീട് അത് മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരുപാട് നാളുകള്‍ക്ക് ശേഷം ലീഗ് മത്സരങ്ങള്‍ തിരിച്ചുവരാനിരിക്കുകയാണ്. നീസിനെയാണ് പി.എസ്.ജി ബ്രേക്കിന് ശേഷമുളള ആദ്യ മത്സരത്തില്‍ നേരിടുക. മത്സരത്തിന് മുമ്പ് എംബാപെയും നെയ്മറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പറയുകയാണ് പി.എസ്.ജി കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍.
ടീമിന്റെ ഡ്രസിങ് റൂമില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു കോച്ച്.
‘ നിങ്ങള്‍ എപ്പോഴും ടീമില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്നാണ് പറയുന്നത്. ഞാന്‍ വന്നപ്പോള്‍ തൊട്ട് കേള്‍ക്കുന്നതാണിത്. ശരിക്കും പറഞ്ഞാല്‍ അത് എന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണ രൂപത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവിടുത്തെയും ഡ്രസിങ് റൂമിലുള്ളത്.
സീസണില്‍ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ലക്ഷ്യം വെക്കുമ്പോള്‍ എല്ലാവരും നല്ല രൂപത്തിലാണ് ഉറപ്പ് വരുത്തേണ്ടത് എന്റെ ചുമതലയാണ് അത് ഞാന്‍ ചെയ്തതാണ്. ഡ്രസിങ് റൂം വളരെ മികച്ച രീതിയിലാണ് മുമ്പോട്ട് പോകുന്നത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജിയുടെ സ്ഥാനം. യു.സി.എല്ലിലും മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നുണ്ട്.
Content Highlight: Cristophe Galtier says There is no problem in between Mbape and Neymar