മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 21നാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.
ഷൂട്ടിനിടയിൽ പാർവതി ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാറുണ്ടെന്നും അതെല്ലാം തനിക്ക് സന്തോഷം തരുന്ന കാര്യമാണെന്നും പറയുകയാണ് സംവിധായകൻ ക്രിസ്റ്റോ ടോമി.
ചിത്രത്തിന്റെ ഷൂട്ടിന് കുറെ നാൾ മുമ്പ് തന്നെ പാർവതി കഥാപാത്രത്തിന്റെ കോസ്റ്റ്യൂം വാങ്ങിയിരുന്നുവെന്നും കഥാപാത്രത്തെ മനസിലാക്കാൻ വേണ്ടിയാണ് അതെന്നും ക്രിസ്റ്റോ പറയുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ അതെല്ലാം സന്തോഷം നൽകുന്നുണ്ടെന്നും ക്രിസ്റ്റോ ടോമി പറയുന്നു.
‘അതൊക്കെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഒരു അഭിനേതാവ് തന്റെ കഥാപാത്രത്തെ മനസിലാക്കാൻ ഇത്രയും എഫർട്ട് ഇടുന്നുവെന്ന് അറിയുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഹാപ്പിയാവുകയല്ലേ വേണ്ടത്.
എനിക്ക് തോന്നുന്നു നമ്മുടെ കോസ്റ്റ്യൂമൊക്കെ നോക്കുക ഷൂട്ടിന്റെ തലേന്നും അല്ലെങ്കിൽ ചെല്ലുന്ന ദിവസവുമൊക്കെയാണ്. എന്നാൽ പാർവതി കുറെ നാൾ മുന്നെ തന്നെ ഡ്രസ്സുകൾ വേണമെന്ന് പറഞ്ഞിരുന്നു.
കാരണം ഷൂട്ടിന് മുമ്പ് തന്നെ അതിട്ടോണ്ട് നടക്കണം ആ ഒരു ബോഡി ലാംഗ്വേജ് വരണമെന്ന് പാർവതിക്ക് ഉണ്ടായിരുന്നു. പാർവതി ഇത്രയും നാളത്തെ എക്സ്പീരിയൻസുണ്ട് അപ്പോൾ അതിന്റെയൊന്നും ഒരു ആവശ്യവുമില്ല. പക്ഷെ ഒരു അഭിനേതാവ് അങ്ങനെ ചെയ്യുന്നുവെന്ന് അറിയുമ്പോൾ ഒരു സംവിധായകൻ വലിയ സന്തോഷം തരുന്ന കാര്യമാണ്. പാർവതിയുടെ ആ ചോദ്യവും സംശയങ്ങളുമെല്ലാം എനിക്ക് സന്തോഷമേ തന്നിട്ടുള്ളൂ,’ക്രിസ്റ്റോ ടോമി പറയുന്നു.
Content Highlight: Cristo Tomy Talk About Parvathy’s Acting In Ullozhukk Movie