സൗദി പ്രോ ലീഗിലെ ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരമായി അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്നത്. ഫെബ്രുവരി, ഓഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളിലായിരുന്നു ഇതിനുമുമ്പ് റൊണാള്‍ഡോ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത്.
Cristiano Ronaldo was named the Saudi Pro League Player of the Month for December! 👑🐐💫
This marks his fourth win in 2023:
🏆February
🏆August
🏆September
🏆December#CristianoRonaldo #SPL #Football pic.twitter.com/PhqWCvI5P1— Sportskeeda Football (@skworldfootball) January 4, 2024
🚨Confirmed: Cristiano Ronaldo has won the player of the month award for December 2023🙌🙌 pic.twitter.com/qwn66ClAxJ
— cR7 (@MoneyYoung83629) January 4, 2024
തന്റെ 38ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഡിസംബറില്‍ നടന്ന അഞ്ചു ലീഗ് മത്സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയത്.
ഡിസംബറില്‍ നടന്ന മത്സരങ്ങളില്‍ സൗദി ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനെതിരെയുള്ള മത്സരത്തില്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോയത്.
ബാക്കിയുള്ള മത്സരങ്ങളില്‍ എല്ലാം റൊണാള്‍ഡോ എതിരാളികളുടെ ഗോള്‍ പോസ്റ്റില്‍ പന്തെത്തിച്ചിട്ടുണ്ട്. ലീഗില്‍ ഇതിനോടകം തന്നെ ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്നും 20 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോ നേടിയിട്ടുള്ളത്.
അതേസമയം മറ്റൊരു റെക്കോഡ് നേട്ടവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം 2023ല്‍ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും അല്‍ നസര്‍ നായകനെ തേടിയെത്തിയിരുന്നു.
സൗദി വമ്പന്‍മാര്‍ക്ക് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങളെ മറികടന്നു കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ മുന്നേറ്റം.
നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റോണോയും കൂട്ടരും. ഒന്നാമതുള്ള അല്‍ ഹിലാലുമായി ഏഴു പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.
Content Highlight: Cristiano Ronaldo won SPL player of the month for December 2023.