മാഡ്രിഡ്: ലോക്ക് ഡൗണ്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗവ്യാപനകാലത്ത് എല്ലാവരും ഒരുപോലെയാണെന്നും റൊണാള്‍ഡോയ്ക്ക് പ്രത്യേക അധികാരമില്ലെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘റൊണാള്‍ഡോയെ പോലുള്ള ലോകോത്തര താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട പ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. നിങ്ങള്‍ക്ക് പ്രത്യേക അധികാരമോ ഇളവോ തന്നിട്ടില്ല’, പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
തുടര്‍ന്നും ലോക്ക് ഡൗണ്‍ ലംഘനങ്ങളുണ്ടായാല്‍ മതിയായ ബലം പ്രയോഗിക്കേണ്ടി വരുമെന്ന് പ്രാദേശിക ആരോഗ്യവിഭാഗം മേധാവി പെഡ്രോ റാമോസ് മുന്നറിയിപ്പ് നല്‍കി.
പോര്‍ച്ചുഗലിലെ സ്വന്തം നാടായ മാഡ്രിയയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനകത്ത് റൊണാള്‍ഡോയും സുഹൃത്തുക്കളും ഫുട്ബോള്‍ കളിക്കുന്നതിന്റേയും പരിശീലിക്കുന്നതിന്റേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാര്‍ച്ച് തുടക്കം മുതല്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിലുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആരോഗ്യസ്ഥിതി വഷളായ മാതാവിനെ കാണാനെത്തിയ റൊണാള്‍ഡോക്ക് കൊവിഡിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. യുവന്റസ് സഹതാരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ താരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
WATCH THIS VIDEO: