ഇന്ന് (ചൊവ്വ) നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ റയാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ലീഗില്‍ തന്റെ അരങ്ങേറ്റ ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോ റെണാള്‍ഡോക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമില്‍ സാദിയോ മാനെയാണ് അല്‍ നസറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
ശേഷം 76ാം മിനിട്ടിലാണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. അല്‍ റയാന് വേണ്ടി റോഗര്‍ ഗ്വോഡസ് 87ാം മിനിട്ടില്‍ ഒരു ഗോള്‍ നേടിയെങ്കിലും അവസാന നിമിഷത്തില്‍ സമനില ഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ അല്‍ നാസറിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. മത്സര ശേഷം സംസാരിച്ച റൊണാള്‍ഡോ താന്‍ നേടിയ ഗോള്‍ പിതാവിനായി സമര്‍പിക്കുന്നു എന്നാണ് പറഞ്ഞത്.
‘ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട്. ആ ഗോള്‍ ഞാന്‍ എന്റെ അച്ഛന് വേണ്ടി സമര്‍പ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം ഇന്ന് അദ്ദേഹത്തിന്റ ജന്മദിനമാണ്. എന്റെ ഉയര്‍ച്ചയിലും ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അദ്ദേഹത്തെയാണ്,’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
അല്‍ റയാനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നാസര്‍ വിജയിച്ചിരിക്കുന്നത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയും സാദിയോ മാനെയും ഗോള്‍ നേടിയപ്പോള്‍ റോജര്‍ ഗുഡെസ് അല്‍ റയാന് വേണ്ടി ഗോള്‍ നേടി. ടൂര്‍ണമെന്റിലെ അല്‍ നാസറിന്റെ ആദ്യ വിജയമാണ് ഇത്.
Content Highlight: Cristiano Ronaldo Talking About His Goal In AFC Champions League