Sports News
പണമല്ല എന്റെ ലക്ഷ്യം, എനിക്ക് നേടാന്‍ ഇനിയും ഒരുപാട് ഉണ്ട്; വെളിപ്പെടുത്തലുമായി റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 21, 10:10 am
Thursday, 21st November 2024, 3:40 pm

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് താരം കളിക്കുന്നത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്താണ് റൊണാള്‍ഡോ മുന്നേറുന്നത്. കരിയറില്‍ 910 ഗോള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ച് ഫുടബോള്‍ ലോകത്തെ അമ്പരപ്പിക്കാന്‍ റൊണോക്ക് സാധിച്ചിരുന്നു.

200 മില്യണ്‍ യൂറോയാണ് റൊണാള്‍ഡോക്ക് ക്ലബ് സാലറിയായി നല്‍കുന്നത്. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സാലറി നേടുന്ന താരവും റൊണാള്‍ഡോ തന്നെയാണ്.

റൊണാള്‍ഡോയുടെ സാലറിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. താരം പണം മോഹിച്ചാണ് ക്ലബ്ബില്‍ കളിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പണം നോക്കിയിട്ടല്ല താന്‍ അറേബ്യയയിലേക്ക് എത്തിയത് എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്

‘പലരും പറയുന്നത് ഞാന്‍ ഇവിടേക്ക് വന്നത് പണത്തിനു വേണ്ടി മാത്രമാണെന്നാണ്. എന്നാല്‍ പണം ഞാന്‍ കാര്യമാക്കാത്ത ഒന്നാണ്. ഞാനിപ്പോഴും വലിയ ഇഷ്ടത്തോടെയാണ് ഫുട്‌ബോള്‍ കളിക്കുന്നത്. ഞാന്‍ ഇപ്പോഴും ഫിറ്റാണ്. ആളുകള്‍ എപ്പോഴും ക്രിസ്റ്റ്യാനോയെ സംശയിക്കും. പക്ഷേ ഞാന്‍ എപ്പോഴും അവര്‍ക്ക് സര്‍പ്രൈസുകളാണ് സമ്മാനിക്കുക,

ഞാന്‍ ഇവിടെ എത്തിയിത് കിരീടങ്ങള്‍ നേടാനും വിജയിക്കാനും വേണ്ടിയാണ്. അല്‍ നസറിന്റെ പ്രകടനം മെച്ചപ്പെടുത്തണം, ലീഗിനെ വികസിപ്പിക്കണം, ഫുട്‌ബോള്‍ കള്‍ച്ചറിനെ തന്നെ മാറ്റണം, അതിന് വേണ്ടിയാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്. നേട്ടങ്ങളും വിജയങ്ങളുമാണ് എന്റെ ലക്ഷ്യം. അതാണ് എന്നെ ഇവിടേക്ക് എത്തിച്ചിട്ടുള്ളത്,’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

 

Content Highlight: Cristiano Ronaldo Talking About His Aim And Salary