നാലു ഗോളുകളുമായി ഹാട്രീക്കില്‍ ഹാഫ് സെഞ്ച്വറി: ഇത് റൊണാള്‍ഡോ മാജിക്ക്; റയലിന് മിന്നും ജയം
Foodball
നാലു ഗോളുകളുമായി ഹാട്രീക്കില്‍ ഹാഫ് സെഞ്ച്വറി: ഇത് റൊണാള്‍ഡോ മാജിക്ക്; റയലിന് മിന്നും ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th March 2018, 8:33 am

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ജിറോണയ്‌ക്കെതരെ റയല്‍ മാഡ്രീഡിന് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ ആറു ഗോളുകളുടെ ഗംഭീര വിജയമാണ് ബെര്‍ണബവില്‍ സിദാനും സംഘവും നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനത്തിന്റെ കരുത്തിലാണ് റയലിന്റെ വിജയം. ഗോള്‍ മഴ പെയ്ത റയല്‍ മാഡ്രിഡ് ജിറോണ മത്സരത്തില്‍ റൊണാള്‍ഡോ മാത്രം അടിച്ച് കൂട്ടിയത് നാലു ഗോളുകള്‍. മൊത്തം ഒമ്പത് ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ റൊണോള്‍ഡോ ഗോള്‍ വേട്ടക്കാരനായി.

Read Also : അവസാന പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച കാര്‍ത്തികിന്റെ മാസ്മരിക സിക്‌സ് കാണാം

11 ാം മിനുട്ടില്‍ ഗോള്‍ വേട്ട തുടങ്ങിയ റൊണാള്‍ഡോ 47, 64, 90 മിനുട്ടുകളിലായാണ് ഗോളുകള്‍ അടിച്ചത്. ബെയിലും ലൂകാസ് വാസ്‌കസുമാണ് റയലിന്റെ മറ്റു സ്‌കോറേഴ്‌സ്. നാലു ഗോളു മാത്രമല്ല ലൂകാസ് അടിച്ച ഗോളിന് വഴി ഒരുക്കിയതും റൊണാള്‍ഡോ ആയിരുന്നു.

Read Also : 21 മിനുട്ടില്‍ നാലു ഗോളുകള്‍; ഇക്കാര്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്റര്‍മിലാന്‍ വമ്പന്‍ ജയം

ഗോള്‍മഴ പെയ്ത ബെര്‍ണബവില്‍ റൊണാള്‍ഡോ അടിച്ചെടുത്തത് കരിയറിലെ അമ്പതാം ഹാട്രിക്കായിരുന്നു. ഇതോടെ ലാലിഗയില്‍ റൊണാള്‍ഡോയ്ക്ക് 22 ഗോളുകളായി . മെസ്സിയുടെ ഗോള്‍ ടാലിക്ക് എത്താന്‍ ഇനി മൂന്നു ഗോള്‍ മാത്രമാണ് ദൂരം. യൂറോപ്പിലെ മൊത്തം ഗോളുകളില്‍ ലിവര്‍പൂളിന്റെ സാലയുടെ 36 ഗോളുകള്‍ എന്നതും റൊണാള്‍ഡോ മറികടന്നു. 37 ഗോളുകളായി ഗോള്‍വേട്ട തുടരുകയാണ് ഈ പോര്‍ച്ചുഗല്‍ താരം.അവസാന 11 മത്സരങ്ങളില്‍ നിന്ന് മാത്രമായി 21 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.