ഫുട്‌ബോള്‍ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ; എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം
Sports News
ഫുട്‌ബോള്‍ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ; എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2024, 2:33 pm

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അല്‍ ഐനെതിരെ അല്‍ നസര്‍ വിജയിച്ചു കയറിയത്.

അല്‍ നസറിന് വേണ്ടി തലിസ്‌ക അഞ്ചാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയാണ് വേട്ട തുടങ്ങിയത്. ശേഷം റൊണാള്‍ഡോ 31ാം മിനിട്ടില്‍ എതിരാളികളുടെ വലകുലുക്കി. റോഡ്രിഗസ് കര്‍ഡോസോ 37ാം മിനിട്ടില്‍ സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വഴങ്ങേണ്ടി വന്നപ്പോള്‍ അല്‍ നസര്‍ തങ്ങളുടെ മൂന്നാം ഗോള്‍ ലീഡ് സ്വന്തമാക്കുകയും ചെയ്തു. 56ാം മിനിട്ടില്‍ ബെന്റോ സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വഴങ്ങി അല്‍ ഐയിന് വേണ്ടി ആദ്യ ഗോള്‍ നല്‍കി.

81ാം മിനിട്ടില്‍ അല്‍ നസറിനു വേണ്ടി വെസ്‌ലെയും ഗോള്‍ നേടിയപ്പോള്‍ അവസാനഘട്ടത്തില്‍ താലിസ്‌ക്ക തന്റെ രണ്ടാം ഗോള്‍ നേടി ടീമിനെ വമ്പന്‍ ലീഡിലെത്തിച്ചു. 31ാം മിനിട്ടില്‍ ഗോള്‍ നേടിയ റൊണാള്‍ഡോ തന്റെ കരിയറില്‍ 908 ഗോളുകളാണ് പൂര്‍ത്തിയാക്കിയത്. പ്രായത്തെ വെല്ലുന്ന ഐതിഹാസികമായ പ്രകടനമാണ് ഫുട്ബോളില്‍ റൊണാള്‍ഡോ നടത്തുന്നത്.

മത്സരത്തില്‍ പൂര്‍ണ്ണമായും അല്‍ നസറിന്റെ വിളയാട്ടം ആയിരുന്നു. അല്‍ ഐയിനെ നോക്കുകുത്തിയാക്കി മികച്ച മുന്നേറ്റമാണ് അല്‍ നസറിന്റെ സ്ട്രൈക്കര്‍മാര്‍ നടത്തിയത്.

നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് അല്‍ ഹിലാല്‍ ആണ്. നാല് മത്സരങ്ങളില്‍ നാല് വിജയവുമായി 12 പോയിന്റ് ആണ് ടീമിനുള്ളത്. രണ്ടാമത് അല്‍ അഹ്‌ലി സൗദിയാണ്. നാല് മത്സരങ്ങളില്‍ നാലും വിജയിച്ചാണ് സൗദിയുടെ മുന്നേറ്റം.

മൂന്നാം സ്ഥാനത്തുള്ള അല്‍ നാസര്‍ നാല് മത്സരങ്ങളില്‍ ഒരു സമനിലയും മൂന്ന് വിജയവുമടക്കം പത്തു പോയിന്റാണ് നേടിയത്.

 

Content Highlight: Cristiano Ronaldo Score 908 Goals In His Football Carrier