റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ കൊവിഡ്-19 ആശുപത്രിയാക്കുന്നില്ല, റിപ്പോര്‍ട്ടുകള്‍ തള്ളി ഹോട്ടല്‍
COVID-19
റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ കൊവിഡ്-19 ആശുപത്രിയാക്കുന്നില്ല, റിപ്പോര്‍ട്ടുകള്‍ തള്ളി ഹോട്ടല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 10:53 am

കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോ തന്റെ ഹോട്ടലുകള്‍ സൗജന്യമായി രോഗികളെ ചികിത്സിക്കാന്‍ വിട്ടുകൊടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍.

ലിസ്ബണിലെ ഒരു ഹോട്ടല്‍ അധികൃതരാണ് റിപ്പോര്‍ട്ടുകളെ തള്ളിയത്. ഇത്തരമൊരു റിപ്പോര്‍ട്ടിനെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഹോട്ടല്‍ ആശുപത്രിയാക്കാന്‍ ഉദ്ദേശിച്ചിട്ടെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഇത് ഒരു ഹോട്ടലാണ്. ഒരു ആശുപത്രിയാക്കാന്‍ പോവുന്നില്ല. ഇത് ഒരു ഹോട്ടലായി തന്നെ നിലനില്‍ക്കും. ഞങ്ങള്‍ക്ക് പത്രങ്ങളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഒരു നല്ല ദിനം ആശംസിക്കുന്നു,’ ഹോട്ടല്‍ അധികൃതന്‍ ഗോള്‍.കോമിനോട് പറഞ്ഞു.

സഹതാരത്തിന് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐസൊലേഷനിലാണ് റൊണാല്‍ഡോ. 200 ലേറെ കൊവിഡ് പോസിറ്റീവ് കേസുകളാണ് പോര്‍ച്ചുഗലില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്പാനിഷ് പത്രമായ മാര്‍സയാണ് റൊണാള്‍ഡോ തന്റെ ഹോട്ടലുകള്‍ ആശുപത്രികളാക്കാന്‍ അനുവാദം കൊടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തു.