ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മോഡേണ്‍ ഡേ ഫുട്‌ബോളിനെ ഡിഫൈന്‍ ചെയ്ത രണ്ട് താരങ്ങളിലൊരുവനും മള്‍ട്ടിപ്പിള്‍ ടൈം ബാലണ്‍ ഡി ഓര്‍ വിന്നറുമായ റൊണാള്‍ഡോ ഐതിഹാസികമായ തന്റെ കരിയറില്‍ വിവധ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.
സ്‌പോര്‍ട്ടിങ് ലിബ്‌സണില്‍ കരിയറിന് വിത്ത് പാകിയ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ വേരാഴ്ത്തുകയും റയല്‍ മാഡ്രിഡില്‍ പടര്‍ന്ന് പന്തലിക്കുകയുമായിരുന്നു. തുടര്‍ന്ന് സീരി എയില്‍ യുവന്റസിനായി ബൂട്ടുകെട്ടിയ താരം വീണ്ടും മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തുകയും ശേഷം അല്‍ നസറിലേക്ക് തട്ടകം മാറ്റുകായയിരുന്നു.
ഇതിഹാസ തുല്യമായ കരിയറില്‍ നിരവധി ഇതിഹാസ താരങ്ങള്‍ക്കൊപ്പം പന്തുതട്ടാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. വിവിധ ക്ലബ്ബുകളില്‍ തന്നോടൊപ്പം കളിച്ച താരങ്ങളുടെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് താരമിപ്പോള്‍.
റയല്‍ മാഡ്രിഡ് ഇതിഹാസമായ ഐകര്‍ കസിയസിനെയാണ് റൊണാള്‍ഡോ ഗോള്‍ കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ചാമ്പ്യന്‍സ് ലീഗും മൂന്ന് ലാ ലീഗയും സ്വന്തമാക്കിയ താരം 2010 ലോകകപ്പില്‍ സ്‌പെയ്‌നിനെ കിരീടവുമണിയിച്ചിരുന്നു.
പ്രതിരോധ നിരയില്‍ റയല്‍ മാഡ്രഡിന്റെ ഇതിഹാസ താരം മാഴ്‌സെലോ, സെര്‍ജിയോ റാമോസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റിയോ ഫെര്‍ഡിനന്റ്, യുവന്റ് ഇതിഹാസം ജിയോര്‍ജിയോ ചെല്ലിനി എന്നിവരെയാണ് റൊണോ തെരഞ്ഞെടുത്തത്.
മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചിനും ടോണി ക്രൂസിനുമൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം പോള്‍ സ്‌കോളെസിനെുമാണ് താരം വിന്യസിച്ചിരിക്കുന്നത്. ഇതില്‍ മോഡ്രിച്ചിനും ക്രൂസിനുമൊപ്പം നിരവധി കിരീടങ്ങളും റൊണോ നേടിയിരുന്നു.
മുന്നേറ്റ നിരയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ വെയ്ന്‍ റൂണിക്കൊപ്പം റയല്‍ മാഡ്രിഡിലെ ബി-ബി-സി ത്രയത്തിലെ ഗാരത് ബെയ്‌ലും കരീം ബെന്‍സെയും ചേരുന്നതാണ് റൊണാള്‍ഡോയുടെ ഗ്രേറ്റസ്റ്റ് ഇലവന്‍.
ഗ്രേറ്റസ്റ്റ് ഇലവന്‍ ഓഫ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗോള്‍ കീപ്പര്‍: ഐകര്‍ കസിയസ്
പ്രതിരോധ നിര: മാഴ്‌സെലോ, സെര്‍ജിയോ റാമോസ്, റിയോ ഫെര്‍ഡിനന്റ്, ജിയോര്‍ജിയോ ചെല്ലിനി.
മധ്യനിര: ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, പോള്‍ സ്‌കോളെസ്.
മുന്നേറ്റ നിര: വെയ്ന്‍ റൂണി, കരീം ബെന്‍സെമ, ഗാരത് ബെയ്ല്‍.
Content highlight: Cristiano Ronaldo’s greatest Eleven