ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ. ആരാധകരെയെടുത്താല്‍ ലോകത്ത് തന്നെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റികളിലൊരാളാണ് റോണൊ. അദ്ദേഹത്തിന്റെ കളിമികവിന് പുറമെ അദ്ദേഹത്തിന്റ ആറ്റിറ്റിയൂടിനും ഒരുപാട് ആരാധകരുണ്ട്.
എക്കാലവും തന്റെ ആരാധകരെ നല്ലത്‌പോലെ ട്രീറ്റ് ചെയ്യുന്നതില്‍ റോണൊ മുന്നിലാണ്. കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷന്‍സ് ലീഗിനിടെയാണ് തന്റെ ആരാധകനും ബോള്‍ ബോയിയുമായ ഒരു കുട്ടിക്ക് റോണൊ കൈ കൊടുത്തത്. അതിന് പുറമേയുള്ള ആ കുട്ടിയുടെ റിയാക്ഷന്‍ പറയും അയാളുടെ ആ ഷേക്ക് ഹാന്‍ഡിന് എന്ത് മാത്രം വിലയുണ്ടെന്ന്.
ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുട്ടിയുടെ റിയാക്ഷന്‍ തന്നെയായിരിക്കും ഞങ്ങളുടേയും റിയാക്ഷന്‍ എന്നുപറഞ്ഞാണ് ട്വിറ്ററില്‍ ആരാധകര്‍ ഈ വീഡിയൊ പങ്കുവെക്കുന്നത്.
നേഷന്‍സ് ലീഗില്‍ ചെക്ക് റിപബ്ലിക്കിനെതിരെ മത്സരിക്കുകയായിരുന്നു പോര്‍ച്ചുഗല്‍. മത്സരത്തില്‍ റൊണാള്‍ഡൊയും സംഘവും രണ്ട് ഗോളിന് വിജയിച്ചിരുന്നു.
മത്സരത്തിനിടെ ചെക്ക് ഗോള്‍വലയുടെ തൊട്ടുമുന്നില്‍ വെച്ച് റോണൊയുടെ ക്രോസ് ക്ലിയര്‍ ചെയ്യപ്പെടുന്നു. അതിന്റെ നിരാശയില്‍ നില്‍ക്കുകയായിരുന്ന റോണൊക്ക് ബോള്‍ ബോയ് പന്ത് എടുത്തുകൊടുക്കുന്നതിനിടെ തന്റെ കയ്യുമായി ചെല്ലുന്നു. എന്നാല്‍ റോണൊ പിന്നീട് ചെയതത് ആരാധക മനസില്‍ ഇടം നേടുന്നതാണ്.
തന്റെ ക്രോസ് പോയതും നല്ല ഒരു അറ്റാക്ക് ഒന്നും ആകാതെ പോയതിനുമപ്പുറം അദ്ദേഹം വിലകൊടുത്തത് ആ കുഞ്ഞ് ആരാധകന്റെ ആഗ്രഹത്തിനനായിരുന്നു.
ഫുട്‌ബോള്‍ ഐക്കണില്‍ നിന്ന് ലഭിച്ച അംഗീകാരത്തില്‍ ആ കുട്ടിക്ക് തന്റെ ലക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ നിമിഷം അവന്റെ സന്തോഷം മറച്ചുവെക്കാനും കഴിഞ്ഞില്ല.
Still shook the boy’s hand even in the middle of his visible frustration.