| Thursday, 13th May 2021, 2:08 pm

റൊണാള്‍ഡോ പി.എസ്.ജിയിലേക്കോ? ഒന്നിച്ച് കളിക്കാന്‍ ആഗ്രഹിക്കുന്നെന്ന് നെയ്മര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പി.എസ്.ജിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുവന്റസ് വിടാന്‍ താരം ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ക്കിടെ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി പി.എസ്.ജി സൂപ്പര്‍താരം നെയ്മര്‍ രംഗത്തെത്തി.

‘എനിക്ക് റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കണം. മെസി, എംബാപ്പെ തുടങ്ങി മഹാന്മാരായവര്‍ക്കൊപ്പം എനിക്ക് കളിക്കാന്‍ സാധിച്ചു. എന്നാല്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ സാധിച്ചിട്ടില്ല,’ നെയ്മര്‍ പറഞ്ഞു.

ബുധനാഴ്ച സാസോളയ്‌ക്കെതിരെ യുവന്റസിനായി റൊണാള്‍ഡോ 100-ാം ഗോള്‍ നേടിയിരുന്നു. താരം യുവന്റസില്‍ തുടരില്ലെന്നാണ് റിപ്പോര്‍ട്ട്.

തന്റെ പഴയ ക്ലബായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയ്‌ക്കൊപ്പം പി.എസ്.ജിയുമായും താരം ബന്ധപ്പെടുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസമാണ് നെയ്മര്‍ പി.എസ്.ജിയുമായി കരാര്‍ പുതുക്കിയത്. 2025 വരെ പി.എസ്.ജിയില്‍ നെയ്മര്‍ തുടരും.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ പി.എസ്.ജി ചാംപ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാര്‍. ക്ലബില്‍ സന്തോഷവാനാണെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി സെമിയില്‍ പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പി.എസ്.ജി.

നേരത്തെ ജുവാല്‍ ലാപോര്‍ട്ട ബാഴ്‌സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ നെയ്മര്‍ പി.എസ്.ജി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ല്‍ 222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്സ വിട്ട് നെയ്മര്‍ പി.എസ്.ജിയിലെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cristiano Ronaldo PSG Neymar Jueventus

We use cookies to give you the best possible experience. Learn more