| Saturday, 17th June 2023, 6:45 pm

ജൂനിയറിന് 13 വയസ്; സ്‌പെഷ്യല്‍ സന്ദേശം പങ്കുവെച്ച് റോണോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് ശനിയാഴ്ച 13 വയസ് തികയുകയാണ്. 2010 ജൂണ്‍ 17നാണ് റൊണാള്‍ഡോ ജൂനിയറിന്റെ ജനനം. മകന് പിറന്നാള്‍ ആശംസകളുമായി എത്തുകായാണിപ്പോള്‍ റോണോ.

‘അഭിനന്ദനങ്ങള്‍, എന്റെ സേനാംഗത്തിന് ഇതിനകം 13 വയസായി. അച്ഛന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു,’ മകനൊപ്പം പങ്കുവെച്ച ചിത്രത്തിനടിയില്‍ റോണോ കുറിച്ചു.

പിതാവിന്റെ പോലെ ഫുട്‌ബോള്‍ തന്നെയാണ് ക്രിസ്റ്റ്യാനോ ജൂനിയറും തെരഞ്ഞെടുത്ത വഴി. ഇതിനോടകം വിവിധ അക്കാദമിയില്‍ ജൂനിയര്‍ കളിച്ചിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയിലെ മഹ്ദ് അക്കാദമിയില്‍ ഫോര്‍വേഡാണ് താരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പങ്കാളി ജോര്‍ജിന റോഡ്രിഗസ് എന്നിവര്‍ക്കൊപ്പം റിയാദിലാണ് ജൂനിയര്‍ താമസിക്കുന്നത്.

റയല്‍ മാഡ്രിഡിലാണ് ക്രിസ്റ്റിയാനോ ജൂനിയര്‍ കരിയറിന് തുടക്കമിടുന്നത്. റയല്‍ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയില്‍ മുമ്പ് കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ ജൂനിയര്‍ അണ്ടര്‍ 14 വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 20 മത്സരങ്ങളില്‍ നിന്ന് 50ഗോളുകള്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ നേടി.

പന്നീട് റോണോ യുവന്റസിനൊപ്പം ചേര്‍ന്നപ്പോള്‍ ക്രിസ്റ്റ്യാനോ ജൂനിയറും അങ്ങോട്ടു കൂടുമാറി. യുവന്റസില്‍നിന്ന് ക്രിസ്റ്റ്യാനോ യുണൈറ്റഡിലെത്തിയപ്പോള്‍ ക്ലബിലേക്കും മാറുകയായിരുന്നു. ക്രിസ്റ്റ്യാനോ ജൂനിയര്‍ യുവന്റസിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും യൂത്ത് അക്കാദമികള്‍ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

Content Highlight:  Cristiano Ronaldo posted a loving birthday wish for his son on Instagram

We use cookies to give you the best possible experience. Learn more