| Wednesday, 19th October 2022, 5:05 pm

ബാലണ്‍ ഡി ഓര്‍ പോയാല്‍ പോട്ടെ, ഇതില്‍ അവനൊന്ന് തൊടാന്‍ പോലും കഴിയില്ലല്ലോ; മെസിയെ തൂക്കിയടിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

നെറ്റ് ക്രെഡിറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ കാതങ്ങള്‍ പിന്നിലാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ ഏയ്‌സ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

2021ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ശതകോടികളാണ് മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോ സ്വന്തമാക്കിയത്.

മോഡേണ്‍ ഡേ ഫുട്‌ബോളിലെ ലെജന്‍ഡുകളായ മെസിയും ക്രിസ്റ്റിയാനോയും സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളേവേഴ്‌സാണ് ഇരുവര്‍ക്കുമുള്ളത്.

ഫോളോവേഴ്‌സിന്റെ കാര്യത്തിലും റൊണാള്‍ഡോയെ മറികടക്കാന്‍ മെസിക്ക് സാധിച്ചിട്ടില്ല. 4,88,192,739 ആളുകള്‍ റൊണാള്‍ഡോയെ പിന്തുടരുമ്പോള്‍ 3,66,423,227 പേരാണ് മെസിയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്.

സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെയാണ് ഇവര്‍ക്ക് ഇന്‍സ്റ്റയില്‍ നിന്നും വരുമാനം ലഭിക്കുന്നത്. നെറ്റ് ക്രെഡിറ്റിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം (2021) 85 മില്യണ്‍ ഡോളറാണ് (75 പൗണ്ടാണ്) ഇന്‍സ്റ്റഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ വഴി താരം സ്വന്തമാക്കിയത്.

72 മില്യണ്‍ ഡോളര്‍ അഥവാ 63 മില്യണ്‍ പൗണ്ടാണ് 2021ല്‍ ഇന്‍സ്റ്റഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ വഴി മെസിക്ക് ലഭിച്ചത്. അതായത് റൊണാള്‍ഡോയെക്കാള്‍ 13 മില്യണ്‍ ഡോളറിന്റെ കുറവ്. ഇവര്‍ രണ്ട് പേരുമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വരുമാനം നേടിയതും.

ഇക്കൂട്ടത്തിലെ മൂന്നാമന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. കഴിഞ്ഞ കാലണ്ടര്‍ ഇയറില്‍ 36 മില്യണ്‍ ഡോളറാണ് താരം സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെ ഇന്‍സ്റ്റയില്‍ നിന്നും സമ്പാദിച്ചത്.

ഇതിന് പുറമെ ഇന്‍സ്റ്റയിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകളിലൂടെ നേടുന്ന വരുമാനക്കണക്കിലും റൊണാള്‍ഡോയാണ് മുമ്പില്‍.

സ്പോര്‍ട്സ് ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറായ മെസി പോസ്റ്റ് ചെയ്യുന്ന ഓരോ സ്പോണ്‍സേര്‍ഡ് കണ്ടന്റും മെസിക്ക് നേടിക്കൊടുക്കുന്നത് 1,777,000 ഡോളറാണ്.

ഫോളോവേഴ്സിന്റെ എണ്ണത്തിലെന്ന പോലെ സ്പോണ്‍സേര്‍ഡ് പോസ്റ്റില്‍ നിന്നും സമ്പാദിക്കുന്നതും റൊണാള്‍ഡോ തന്നെ. 23,970,000 ഡോളറാണ് ഒരു പോസ്റ്റില്‍ നിന്ന് മാത്രം റൊണോ നേടുന്നത്.

ഓരോ പോസ്റ്റിനും ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തും മെസി മൂന്നാം സ്ഥാനത്തുമാണ്. അമേരിക്കന്‍ സൂപ്പര്‍ മോഡലായ കൈലി ജെന്നറാണ് ഇക്കൂട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1,835,000 ഡോളറാണ് ഓരോ പോസ്റ്റില്‍ നിന്നും കൈലി ജെന്നര്‍ നേടുന്നത്.

Content highlight: Cristiano Ronaldo overtakes Lionel Messi as Instagram’s top earner from sponsored posts – report

We use cookies to give you the best possible experience. Learn more