രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പെട്ടികയില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ പേരുകള്‍ ഇല്ലാതെ പോയത്. 2003 മുതല്‍ മെസിയോ റൊണാള്‍ഡോയോ ഇല്ലാതെ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ ഫൈനല്‍ ലിസ്റ്റ് പുറത്തുവന്നിരുന്നില്ല.
മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്‌ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനകൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.
ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് കടുത്ത മത്സരം തന്നെയാകും നടക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അര്‍ജന്റീനയുടെ ലൗട്ടാരോ മാര്‍ട്ടീനസ്, റയല്‍ സൂപ്പര്‍ താരവും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ വിനീഷ്യസ് ജൂനിയര്‍ തുടങ്ങി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
ഇതിന് മുമ്പ് ബാലണ്‍ ഡി ഓര്‍ നേടിയ ഒരാള്‍ പോലും ഈ പട്ടികയില്‍ ഇല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഒക്ടോബര്‍ 28ന് ഇക്കൂട്ടത്തില്‍ ഒരാള്‍ തന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്കാകും നടന്നുകയറുക.
എന്നാലിപ്പോള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ കിലിയന്‍ എംബാപ്പെക്ക് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കും. എര്‍ലിങ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഹാമിനും സാധ്യതകളുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.
‘വിനീഷ്യസ് ജൂനിയര്‍’ റൊണാള്‍ഡോക്കൊപ്പം ചര്‍ച്ചയുടെ ഭാഗമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെജന്‍ഡ് റിയോ ഫെര്‍ഡിനന്റ് പറഞ്ഞു.
കഴിഞ്ഞ തവണ ലയണല്‍ മെസിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. എട്ടാം തവണയാണ് മെസി ബാലണ്‍ ഡി ഓറിന്റെ സുവര്‍ണഗോളം സ്വന്തമാക്കുന്നത്. ക്വിന്റിപ്പിള്‍ ട്രോഫിയുമായി തിളങ്ങിയ എര്‍ലിങ് ഹാലണ്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എംബാപ്പെ മൂന്നാമനുമായി. എന്നാല്‍ ഇത്തവണ ഈ പുരസ്‌കാരം സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധ്യത തുലോം കുറവാണ്.
Content Highlight: Cristiano Ronaldo names 4 players who are favorites for winning Ballon d’or in coming years