അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള കൂടികാഴ്ച്ച നടത്തി. ഇരുവരും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
2024 മുതല്‍ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ എല്ലാവര്‍ഷവും കായിക ലോകകപ്പ് സംഘടിപ്പിക്കുമെന്നാണ് സൗദി കിരീടാവകാശി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ പുതിയ ലോകകപ്പ് ഈവന്റിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ റൊണാള്‍ഡോ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയത്.
എസ്പോര്‍ട്സ് ലോകകപ്പ് ചാമ്പ്യനാകാന്‍ ക്ലബ്ബുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കണമെന്നും ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് റെക്കോഡ് സമ്മാനത്തുകയായിരിക്കും ഉണ്ടായിരിക്കുകയെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
എം.ബി.എസിന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ ഇവന്റ് ആരംഭിക്കുന്നത്. പ്രധാനമായും എണ്ണ ഉല്‍പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സൗദിയുടെ വിനോദസഞ്ചാരത്തിന് ഒരു പുതിയ കുതിപ്പ് നല്‍കാനും സൗദി കിരീടവാകാശി ആഗ്രഹിക്കുന്നു.
സൗദി രാജകുമാരനെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവെച്ചു.
‘ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി വീണ്ടും കണ്ടുമുട്ടിയതില്‍ എനിക്ക് അഭിമാനമുണ്ട്. ഒപ്പം പുതിയ പ്രൊജക്റ്റിന്റെ പാനലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എസ്പോര്‍ട്സിന്റെ ഭാവിയെക്കുറിച്ചും അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കുന്ന ആദ്യത്തെ എസ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ ആരംഭത്തെകുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു,’റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും കഴിഞ്ഞ ഡിസംബറിലാണ് അല്‍ നസറിലെത്തിയത്. റോണോക്ക് പിന്നാലെ യൂറോപ്പിലെ ഒരുപിടി മികച്ച താരങ്ങളും സൗദിയിലേക്ക് കടന്ന് വന്നിരുന്നു.
Content Highlight: Cristiano Ronaldo meet with Saudi Crown Prince Mohammed bin Salman.