മാഡ്രിഡ്: പോര്‍ച്ചുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ഒരു വിഡ്ഢിയാണെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. 2021 ല്‍ പെരസ് നടത്തിയ ഒരു സംഭാഷണത്തിലെ ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പുറത്തായത്.
സ്പാനിഷ് മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ ആണ് ഓഡിയോ പുറത്തുവിട്ടത്.
‘അവന് ഭ്രാന്താണ്. ഒരു വിഡ്ഢിയാണ്, രോഗിയാണ്. ഈ വ്യക്തി സാധാരണക്കാരനാണെന്ന് നിങ്ങള്‍ കരുതുന്നു, പക്ഷേ അവന്‍ സാധാരണക്കാരനല്ല,’ പെരസ് പറയുന്നു.
റയലിന്റെ മാനേജരായ ജോസ് മൗറിഞ്ഞോയ്‌ക്കെതിരായ പെരസിന്റെ ഓഡിയോയും പുറത്തായിട്ടുണ്ട്. മോറിഞ്ഞോയ്ക്ക് വലിയ ഈഗോയാണെന്നായിരുന്നു പെരസിന്റെ പരാമര്‍ശം.
2009 ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റൊണാള്‍ഡോ റയലിലെത്തിയത്. 80 മില്യണ്‍ പൗണ്ടിന് റയലിലെത്തിയ റൊണാള്‍ഡോ ടീമിന് നാല് ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിക്കൊടുത്തിരുന്നു.
നേരത്തെ മുന്‍ റയല്‍ താരങ്ങളായ റൗള്‍ ഗോണ്‍സാലസിനെയും ഐകര്‍ കസിയസിനെയും ഏറ്റവും വലിയ ‘തട്ടിപ്പുകാര്‍’ എന്നു വിശേഷിപ്പിക്കുന്ന പെരസിന്റെ ഓഡിയോയും പുറത്തായിരുന്നു.