| Monday, 14th October 2024, 5:06 pm

ഇടിമിന്നലായി റൊണാള്‍ഡോ; അടിച്ച് കയറിയത് ട്രിപ്പിള്‍ റെക്കോഡില്‍

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പോളണ്ടിനെ പരാജയപ്പെടുത്തിയത്. വാഴ്സോ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 26ാം മിനിട്ടില്‍ ബര്‍ണാഡോ സില്‍വയുടെ തകര്‍പ്പന്‍ ഷോട്ടാണ് പറങ്കിപ്പടക്കി ആദ്യത്തെ ഗോള്‍ നേടിക്കൊടുത്തത്.

തുടര്‍ന്ന് 37ാം മിനിട്ടില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എതിരാളികളുടെ വലകുലുക്കി പോര്‍ച്ചുഗലിന് ലീഡ് നേടിക്കൊടുത്തു. പോളണ്ടിനുവേണ്ടി പിയോട്ര സെലന്‍സ്‌കി 78ാം മിനിട്ടില്‍ പോര്‍ച്ചുഗലിനെതിരെ ഗോള്‍ നേടി ടീമിനെ കളിയിലേക്ക് തിരിച്ചെത്തിച്ചെങ്കിലും മത്സരത്തിന്റെ അവസാന ഘട്ടത്തിലെ 88ാം മിനിട്ടില്‍ ജാന്‍ ബെഡ്നറേക് പോളണ്ടിന്റെ വല വീണ്ടും കുലുക്കി. ഇതോടെ ലീഡ് നേടാനുള്ള പോളണ്ടിന്റെ ശ്രമങ്ങള്‍ അമ്പെ പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ഗോള്‍ നേടിയ ഇതിഹാസ താരം റൊണാള്‍ഡോ മൂന്ന് തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ താരമാകാനും ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമാകാനും ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമാകാനുമാണ് റൊണാള്‍ഡോക്ക് സാധിച്ചത്.

റൊണാള്‍ഡോയുടെ നേട്ടങ്ങള്‍

ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോള്‍ – 133

ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ വിജയം – 131

ഏറ്റവും കൂടുതല്‍ ദേശീയ മത്സരങ്ങള്‍ – 215

മത്സരത്തില്‍ 18 ഷോട്ടുകള്‍ ആണ് പോര്‍ച്ചുഗല്‍ പോളണ്ടിന് നേരെ ഉന്നം വച്ചത്. അതില്‍ ആറെണ്ണം ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാല്‍ വെറും നാല് ഷോട്ടുകള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ ടാര്‍ഗറ്റിലേക്ക് ഉന്നം വെക്കാന്‍ പോളണ്ടിന് സാധിച്ചത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് പോര്‍ച്ചുഗല്‍ പട തന്നെയായിരുന്നു. 63% ഗോള്‍ പൊസഷനും 625 പാസുകളും ആണ് പറങ്കിപ്പടയുടെ പക്കല്‍ ഉള്ളത്.

മത്സരത്തില്‍ പോളണ്ടിന്റെ നാല് താരങ്ങളാണ് മഞ്ഞ കാര്‍ഡ് വാങ്ങിയത്. എന്നാല്‍ പോര്‍ച്ചുഗല്‍ ഒരു മഞ്ഞക്കാര്‍ഡ് മാത്രമാണ് വഴങ്ങിയത്. ലീഗില്‍ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം സ്‌കോട്ലാന്‍ഡിനോടാണ്. ഒക്ടോബര്‍ 16ന് ആണ് മത്സരം.

Content Highlight: Cristiano Ronaldo In Triple Record Achievement

We use cookies to give you the best possible experience. Learn more