സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഓല്‍ ഖദീസിയാക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍നസര്‍ പരാജയപ്പെട്ടത്.
32ാം മിനിട്ടില്‍ അല്‍ നസറിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ മിന്നും ഗോളില്‍ അല്‍ നസര്‍ മുന്നിലെത്തിയെങ്കിലും മറുപടിയായി അല്‍ ഖദീസിയുടെ ജൂലിയന്‍ ക്യൂനോണ്‍സ് 37ാം മിനിട്ടില്‍ തിരിച്ചടിച്ചു.
⌛️ || Full time,@AlNassrFC 1:2 #AlQadisiyah pic.twitter.com/sC3OZHlxoZ
— AlNassr FC (@AlNassrFC_EN) November 22, 2024
ശേഷം പിയറീ എമറിക് ഒബമേയാങ് 50ാം മിനിട്ടില്‍ ടീമിന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അല്‍ നസറിന്റെ വീക്ക് പോയിന്റുകള്‍ മുതലെടുത്ത് ഗോള്‍ നേടാന്‍ എതിരാളികള്‍ക്ക് സാധിച്ചു.
മത്സരത്തില്‍ അല്‍ നസറിന് വേണ്ടി ഏക ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിലെ 911ാം ഗോളാണ് സ്വന്തമാക്കിയത്. വീണ്ടും ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം നടത്തുന്നത്.
⚽️ || GOOOOOAAAAL! 🤩
Ronaldo scores the first goal 32’ for @AlNassrFC #AlNassr 1:0 #AlQadisiyah pic.twitter.com/p6OS2GGGfY— AlNassr FC (@AlNassrFC_EN) November 22, 2024
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ പെനാല്‍റ്റികളില്ലാതെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്.
മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് ആധിപത്യം സൃഷ്ടിച്ചത് അല്‍ നസറായിരുന്നു എന്നാല്‍ മികച്ച പാസുകളും കൃത്യമായ ഫിനിഷിങ്ങുകളും അല്‍ ഖദീസിയയെ തുണയ്ക്കുകയായിരുന്നു.
മാത്രമല്ല ഫൗളിന്റെ കാര്യത്തില്‍ ടീം ഏറെ മുന്നിലായിരുന്നു. 23 ഫൗളുകളാണ് അല്‍ നസറിനെതിരെ അല്‍ ഖദീസിയ രേഖപ്പെടുത്തിയത്. എന്നാല്‍ 11 ഫൗളുകള്‍ മാത്രമാണ് അല്‍ നസറിന്റെ ഭാഗത്ത് നിന്നുണ്ടായത്.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും നാല് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. ഔന്നാം സ്ഥാനത്ത് 10 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വജയവും ഒരു സമനിലയുമായി അല്‍ ഹിലാല്‍ 28 പോയിന്‍ നേടി ആധിപത്യം തുടരുകയാണ്.
Content Highlight: Cristiano Ronaldo In Great Record Achievement