സൗദി പ്രോ ലീഗില്‍ തകര്‍പ്പന്‍ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല് അഖ്ദൗദിനെ അല് നസര്‍ പരാജയപ്പെടുത്തിയത്.
സൗദി പ്രോ ലീഗില്‍ തകര്‍പ്പന്‍ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല് അഖ്ദൗദിനെ അല് നസര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ അല് അഖ്ദൗദിനുവേണ്ടി ആറാം മിനിട്ടില്‍ ഗോള്‍ നേടിയത് സേവിയര്‍ ഗോഡ്വിന്‍ ആയിരുന്നു. എന്നാല്‍ അല്‍ നസറിന്റെ സാദിയോ മാനേ തകര്‍പ്പന്‍ ഇരട്ട ഗോള്‍ നേടി ടീമിന്റെ ലീഡ് ഉയര്‍ത്തി വിജയത്തില്‍ എത്തിക്കുകയായിരുന്നു. 29ാം മിനിട്ടിലും 88ാം മിനിട്ടിലുമാണ് സാദിയോ കിടിലന്‍ ഗോള്‍ നേടിയത്.
⌛️ || Full time, 🙌💛@AlNassrFC 3:1 #AlOkhdood
Sultan ⚽️
Ronaldo ⚽️
Mané ⚽️ pic.twitter.com/tX0ytB7oU0— AlNassr FC (@AlNassrFC_EN) January 9, 2025
42ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ അല്‍ നസറിന് ഗോള്‍ നേടിക്കൊടുത്തത് ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. സൂപ്പര്‍ ടിപ്പിക്കല്‍ കിക്കില്‍ എതിരാളികളുടെ ഗോള്‍ വലയിലേക്ക് കൃത്യമായി പന്ത് എത്തിച്ചു 917ാം കരിയര്‍ ഗോളും സ്വന്തമാക്കി റെക്കോഡ് കുതിപ്പ് നടത്താനും റൊണാള്‍ഡോയ്ക്ക് സാധിച്ചു.
🚨 Cristiano Ronaldo has scored 292 match winning goals in his career, the most in history. pic.twitter.com/mIxoNQGXK7
— TCR. (@TeamCRonaldo) January 9, 2025
ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും 39 കാരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ കരിയറിലെ 292ാം മാച്ച് വിന്നിങ് ഗോളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ മാച്ച് വിന്നിങ് ഗോള്‍ നേടുന്ന താരമാകാനാണ് റൊണാള്‍ഡോയ്ക്ക് സാധിച്ചത്. മാത്രമല്ല സൗദി പ്രോ ലീഗില്‍ 60 ഗോള്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു.
🚨 Cristiano Ronaldo becomes the oldest player to score 60 goals in the history of the Saudi League. pic.twitter.com/DeWI6zRXgV
— TCR. (@TeamCRonaldo) January 9, 2025
നിലവില്‍ പോയിന്റ് ടേബിളില്‍ അല്‍ നാസര്‍ 14 മത്സരങ്ങളിലെ എട്ട് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ്.
Content Highlight: Cristiano Ronaldo In Great Record Achievement