കഴിഞ്ഞദിവസം നടന്ന സൗദി പ്രോ ലീഗില്‍ തകര്‍പ്പന്‍ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല് അഖ്ദൗദിനെ അല് നസര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ അല് അഖ്ദൗദിനുവേണ്ടി ആറാം മിനിട്ടില്‍ ഗോള്‍ നേടിയത് സേവിയര്‍ ഗോഡ്‌വിന്‍ ആയിരുന്നു. എന്നാല്‍ അല്‍ നസറിന്റെ സാദിയോ മാനേ തകര്‍പ്പന്‍ ഇരട്ട ഗോള്‍ നേടി ടീമിന്റെ ലീഡ് ഉയര്‍ത്തി വിജയത്തില്‍ എത്തിക്കുകയായിരുന്നു. 29ാം മിനിട്ടിലും 88ാം മിനിട്ടിലുമാണ് സാദിയോ കിടിലന്‍ ഗോള്‍ നേടിയത്.
42ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ അല്‍ നസറിന് ഗോള്‍ നേടിക്കൊടുത്തത് ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു. സൂപ്പര്‍ ടിപ്പിക്കല്‍ കിക്കില്‍ എതിരാളികളുടെ ഗോള്‍ വലയിലേക്ക് കൃത്യമായി പന്ത് എത്തിച്ചു 917ാം കരിയര്‍ ഗോളും സ്വന്തമാക്കി റെക്കോഡ് കുതിപ്പ് നടത്താനും റൊണാള്‍ഡോയ്ക്ക് സാധിച്ചു.
മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും 39 കാരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 30 വയസ് തികയുന്നതിന് മുമ്പ് താരം സ്വന്തമാക്കിയത് 463 ഗോളുകള്‍ ആയിരുന്നു. എന്നാല്‍ 30 വയസ് തികഞ്ഞതിന് ശേഷം 454 ഗോളുകള്‍ സ്വന്തമാക്കാനാണ് റൊണാള്‍ഡോയ്ക്ക് സാധിച്ചത്. ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന കണക്കുകളാണ് റൊണാള്‍ഡോയുടെ കാര്യത്തില്‍ സംഭവിക്കുന്നത്.
വെറും ഒമ്പത് വര്‍ഷം കൊണ്ട് വെറും 9 വര്‍ഷം കൊണ്ടാണ് താരം 454 ഗോളുകള്‍ സ്വന്തമാക്കിയത് എന്ന് പറയുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസങ്ങള്‍ പോലും തലയില്‍ കൈവെച്ച് പോകും. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 30 വയസിനുള്ളില്‍ സ്വന്തമാക്കിയ ഗോളുകള്‍ക്കൊപ്പമെത്താന്‍ ഇനി വെറും 9 ഗോളുകള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് വേണ്ടത്.
നിലവില്‍ പോയിന്റ് ടേബിളില്‍ അല്‍ നാസര്‍ 14 മത്സരങ്ങളിലെ എട്ട് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ്.
Content Highlight: Cristiano Ronaldo In Great Achievement In His Football Carrier