കരിയറിലെ 904ാം ഗോള്‍ റൊണാള്‍ഡോയെ എത്തിച്ചത് ചരിത്ര നേട്ടത്തില്‍; ദി റിയല്‍ ഗോട്ട് ഇന്‍ ഫയര്‍!
Sports News
കരിയറിലെ 904ാം ഗോള്‍ റൊണാള്‍ഡോയെ എത്തിച്ചത് ചരിത്ര നേട്ടത്തില്‍; ദി റിയല്‍ ഗോട്ട് ഇന്‍ ഫയര്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd October 2024, 10:34 pm

കഴിഞ്ഞ ചെവ്വാഴ്ച നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ റയാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയും സാദിയോ മാനെയും ഗോള്‍ നേടിയപ്പോള്‍ റോജര്‍ ഗുഡെസ് അല്‍ റയാന് വേണ്ടി ഗോള്‍ നേടി. ടൂര്‍ണമെന്റിലെ അല്‍ നാസറിന്റെ ആദ്യ വിജയമാണ് ഇത്.

മത്സരത്തിന്റെ ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ സാദിയോ മാനെയാണ് അല്‍ നസറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 76ാംമിനിട്ടില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടതോടെ അല്‍ നസര്‍ മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു. അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന 71ാം ഗോളായിരുന്നു ഇത്.

അല്‍ റയാന്റെ വലയില്‍ പന്തെത്തിച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. 150 വ്യത്യസ്ത ക്ലബ്ബുകള്‍ക്കെതിരെ ഗോള്‍ നേടുന്ന താരമായി മാറാനാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചത്. തന്റെ ഫുട്ബോള്‍ കരിയറിലെ 904ാംഗോളായിരുന്നു റൊണാള്‍ഡോ നേടിയത്.

സൗദി പ്രോ ലീഗില്‍ ഒക്ടോബര്‍ അഞ്ചിന് അല്‍ ഒറോബക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവ്വാല്‍ പാര്‍ക്കിലാണ് മത്സരം നടക്കുക.

നിലവില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് അല്‍ നസര്‍.

 

Content Highlight: Cristiano Ronaldo In Great Achievement At Football Carrier