താന്‍ അല്‍ നാസര്‍ വിടുന്നില്ലെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദിയില്‍ താന്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ഇവിടെ തുടരുമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ ഇവിടെ സന്തോഷവാനാണ്. എനിക്ക് ഇവിടെ തുടരണം. ജീവിതം വളരെ നന്നായിട്ടാണ് പോകുന്നത്, സൗദി
ലീഗ് മികച്ചതാണ്. വമ്പന്‍ താരങ്ങള്‍ക്കെല്ലാം സ്വാഗതം. അങ്ങനെ വന്നാല്‍ ലീഗ് ഇനിയും മെച്ചപ്പെടും,’ റൊണാള്‍ഡോ പറഞ്ഞു.
announces he’s not leaving Al Nassr despite Newcastle links: “I am happy here — I want to continue here and I will continue here”. 🚨🟡🇸🇦
“Life goes very well, the league is good. The big players are all welcome. If this happens, the league will improve”. pic.twitter.com/xfuGYGiERb
— Fabrizio Romano (@FabrizioRomano) June 1, 2023
അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയ സൗദിയുടെ ഉടമസ്ഥതയിലുള്ള ന്യൂകാസില്‍ യുണൈറ്റഡുമായുള്ള റൊണാള്‍ഡോ കരാറിലേര്‍പ്പെടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് റോണോയുടെ പ്രതികരണം.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.
അതേസമയം, സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായിരുന്നു.
Content Highlight: Cristiano Ronaldo ha annunciato che non lascerà Al Nasser