| Wednesday, 11th October 2023, 12:48 pm

ഫുട്ബോളിൽ നിന്ന് എപ്പോൾ വിരമിക്കും? വെളിപ്പെടുത്തലുമായി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്
ഫുട്ബോളിലെ തന്റെ ഇനിയുള്ള ഭാവി എന്താണെന്ന് പങ്കുവെച്ചിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ നസറിനൊപ്പം 2027 വരെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും, 2026 ലോകകപ്പിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ്‌ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ സൗദിയിൽ എത്തിയത്. രണ്ട് വർഷമായിരുന്നു താരത്തിന്റ ക്ലബ്ബുമായുള്ള കരാർ. എന്നാൽ റൊണാൾഡോ അൽ നസറിനൊപ്പം 2027 വരെ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി പുതിയ കരാർ ഒപ്പുവെക്കാൻ ക്ലബ്ബ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നുമാണ് സ്പാനിഷ് ഔട്ട്‌ലെറ്റ് ആയ കാഡനെ കോപ് പറയുന്നത്.
അൽ നസറിൽ എത്തിയതിന് ശേഷം 36 മത്സരങ്ങളിൽ നിന്നും 31 ഗോളുകളാണ് അൽ നസറിനായി നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 2026 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് റൊണാൾഡോയെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു.
പോർച്ചുഗലിനായി അഞ്ച് ലോകകപ്പ്‌ കളിച്ച റൊണാൾഡോക്ക് ഇതുവരെ ആ കനക കിരീടം സ്വന്തം രാജ്യത്തിനായി നേടാൻ ഭാഗ്യമുണ്ടായിട്ടില്ല. തന്റെ മുപ്പത്തിയെട്ടാം വയസ്സിലും  രാജ്യത്തിനായി പോരാട്ട വീര്യം കാഴ്ചവെക്കാനും  ലോകകപ്പ്‌ സ്വപ്നം ഉപേക്ഷിക്കാനും ഇതിഹാസം തയ്യാറല്ല എന്നതും ശ്രദ്ധേയമാണ്.
2022 ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. എന്നാൽ മൊറോക്കയോട് തോറ്റ് പോർച്ചുഗൽ പുറത്താവുകയായിരുന്നു.
 പോർച്ചുഗലിന് വേണ്ടി 201 മത്സരങ്ങൾ കളിച്ച റൊണാൾഡോ 123 ഗോളുകൾ നേടിയിട്ടുണ്ട്. 2016ൽ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി യൂറോകപ്പ്‌ നേടിയിരുന്നു.
Content Highlight: Cristiano Ronaldo explains what his future in football carrier.
We use cookies to give you the best possible experience. Learn more