കരിയറില്‍ തോല്‍വിയറിയാത്ത 1000 മത്സരങ്ങള്‍ എന്ന ഐതിഹാസിക റെക്കോഡില്‍ മുത്തമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പെര്‍സപൊലിസിനെതിരായ എവേ മത്സരത്തിന് പിന്നാലെയാണ് ഫുട്‌ബോള്‍ ലെജന്‍ഡ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.
ഈ മത്സരത്തിന് മുമ്പ് 775 വിജയവും 224 സമനിലയുമാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ പേരിലുണ്ടായിരുന്നത്. പെര്‍സപൊലിസിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ പോലും റൊണാള്‍ഡോക്ക് ഈ റെക്കോഡിലെത്താന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ എതിരാളികളുടെ ഹോം സ്‌റ്റേഡിയത്തില്‍ ഒരാള്‍ പോലും കാണാനില്ലാതെ റൊണാള്‍ഡോയും അല്‍ നസറും എതിരില്ലാത്ത രണ്ട് ഗോളിന് വിജയിക്കുകയായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സ്റ്റേഡിയം ബാന്‍ ഉള്ളതുകൊണ്ടാണ് ഒരു ആരാധകന് പോലും മത്സരം കാണാന്‍ സാധിക്കാതിരുന്നത്.
അതേസമയം, അല്‍ നസറിനെതിരായ മത്സരത്തില്‍ രണ്ട് ഗോളാണ് ഹോം ടീമിന് വഴങ്ങേണ്ടി വന്നത്. അല്‍ അലാമിക്കായി മുഹമ്മദ് കാസിം ഒരു ഗോള്‍ നേടിയപ്പോള്‍ ഒരു സെല്‍ഫ് ഗോളും അല്‍ നസറിന്റെ വലയിലെത്തി.
4-1-4-1 എന്ന ഫോര്‍മേഷനില്‍ പെര്‍സപൊലിസ് ഇറങ്ങിയപ്പോള്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് അല്‍ നസര്‍ കോച്ച് ടീമിനെ വിന്യസിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമിനും വ്യക്തമായ മുന്‍തൂക്കം മത്സരത്തില്‍ പുലര്‍ത്താന്‍ സാധിച്ചില്ല. ഫസ്റ്റ് ഹാഫിന് ശേഷം ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
⏸️ || Half time,@AlNassrFC 0:0 #Persepolis#AlNassrPersepolis pic.twitter.com/FrbOX3nFkf
— AlNassr FC (@AlNassrFC_EN) September 19, 2023
തുടര്‍ന്നും പെര്‍സപൊലിസ് അല്‍ നസറിനെ പ്രതിരോധത്തിലാഴ്ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ കളി കാഴ്ചവെച്ചപ്പോള്‍ റഫറി യെല്ലോ കാര്‍ഡും റെഡ് കാര്‍ഡും മാറി മാറി പുറത്തെടുത്തു.
മത്സരത്തിന്റെ 62ാം മിനിട്ടില്‍ അല്‍ നസര്‍ ലീഡ് നേടി. ഡാനിയല്‍ എസ്‌മൈലിഫറിന്റെ സെല്‍ഫ് ഗോളില്‍ സന്ദര്‍ശകര്‍ മുമ്പിലെത്തി. ആദ്യ ഗോള്‍ വീണ് കൃത്യം പത്താം മിനിട്ടില്‍ മുഹമ്മദ് കാസിം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.
⌛️ || Full time, 💪💛@AlNassrFC 2:0 #Persepolis#AlNassrPersepolis
Ghareeb ⚽️
Qassim ⚽️ pic.twitter.com/6sNWngJO4f— AlNassr FC (@AlNassrFC_EN) September 19, 2023
Najd 🇸🇦
We are back home 🙏
With three points we arrive 🛬 pic.twitter.com/XSdeMG8far— AlNassr FC (@AlNassrFC_EN) September 20, 2023
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ നസര്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചുകയറി.
ഒക്ടോബര്‍ രണ്ടിനാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. ഇസ്തിക്ലോലാണ് എതിരാളികള്‍.
അതേസമയം, സെപ്റ്റംബര്‍ 22ന് സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ അടുത്ത മത്സരം കളിക്കും. ശക്തരായ അല്‍ ആഹില്‍ സൗദിയാണ് എതിരാളികള്‍. കെ.എസ്.യു ഫുട്‌ബോള്‍ ഫീല്‍ഡാണ് വേദി.
Content Highlight: Cristiano Ronaldo completes 1000 games without losing