താന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്റെ ദൃശ്യങ്ങള്‍ കണ്ട് വിതുമ്പി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു യു.കെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ 2004 യൂറോകപ്പിനിടെ അച്ഛന്‍ ജോസ് ഡിനീസ് അവീറോ മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവതാരകന്‍ കാണിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ വികാരാധീനനായത്.
‘ഞാനൊരിക്കലും ഈ വീഡിയോ കണ്ടിരുന്നില്ല’
‘ഒന്നാം നമ്പറുകാരനായതും അവാര്‍ഡുകള്‍ വാങ്ങുന്നതും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്റെ കുടുംബം, അമ്മയും സഹോദരങ്ങളും മകനുമെല്ലാം എന്നെ കാണുന്നു. പക്ഷെ എന്റെ അച്ഛന് ഒന്നും കാണാന്‍ സാധിച്ചില്ല’ ക്രിസ്റ്റിയാനോ പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്ക് 20 വയസുള്ളപ്പോഴാണ് പിതാവ് ജോസ് ഡിനീസ് അവീറോ മരിക്കുന്നത്. 2005 ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരായ മാഞ്ചസ്റ്ററിന്റെ മത്സരം നടക്കുന്നതിന് മുമ്പ് ലണ്ടനിലെ ആശുപത്രിയില്‍ മരണക്കിടക്കയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ കോച്ച് ഫെര്‍ഗൂസണ്‍ ക്രിസ്റ്റിയാനോയെ അനുവദിച്ചത് അന്ന് വാര്‍ത്തയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ