സൗദി അറേബ്യയില്‍ പി.എസ്.ജിയും റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പി.എസ്.ജി വിജയിക്കുകയായിരുന്നു. മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.
ലയണല്‍ മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി ഗോള്‍ നേടിയപ്പോള്‍ സൗദിയിലെ അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് പി.എസ.ജിക്കായി വല കുലുക്കിയ മറ്റുതാരങ്ങള്‍.
സൗദി അറേബ്യയിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമാണ് ഇന്നലെ പി.എസി.ജിക്കെതിരെ നടന്നത്. മത്സരത്തില്‍ 60 മിനിട്ട് മാത്രം കളിച്ച റൊണാള്‍ഡോക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു.
ഫ്രഞ്ച് വമ്പന്‍ ക്ലബായ പി.എസ്.ജിയില്‍ മെസി, എംബാപ്പെ, നെയ്മര്‍ ത്രയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് റൊണാള്‍ഡോയാണ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായത്.
മത്സരത്തിലെ 60 മിനിട്ടിനിടയില്‍ 85 ശതമാനം പാസിങ് അക്യുറസി, 40 ടച്ചുകള്‍, ആറ് ഷോട്‌സ്, നാല് ഡ്യുവല്‍ വണ്‍, രണ്ട് ഗോള്‍ എന്നിങ്ങനെയായിരുന്നു റൊണാള്‍ഡോയുടെ പെര്‍ഫോമന്‍സ്.
നീണ്ട ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ റോണോ തന്റെ പ്രതിഭക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു. സൗദിയിലെ താരത്തിന്റെ അരങ്ങേറ്റ മത്സരം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.
എന്നാല്‍ താരം ഇനിയും അല്‍ നസര്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. ജനുവരി 22ന് നടക്കുന്ന മത്സരത്തില്‍ അല് നസറിനൊപ്പം താരം കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Cristiano Ronaldo became the man of the match award winner after the match against PSG