സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു നുണപരിശോധനയില്‍ പങ്കെടുത്ത വിവരം കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് ബിനാന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് റോണോയുടെ നുണപരിശോധ വീഡിയോ പുറത്തുവന്നിരുന്നത്.
ഇതില്‍ പ്രൊഫഷണലും വ്യക്തിപരവുമായ ഒരുപാട് ചോദ്യങ്ങള്‍ റോണോ നേരിടേണ്ടിവന്നിരുന്നു. ഇതില്‍ ലോകത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ റോണോ ആണോ എന്ന ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയാണ് എക്‌സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ചോദ്യത്തിന് നുണപരിശോധനയില്‍ ‘അതെ’ എന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്.
ഇതുകൂടാതെ ഇതുവരെ നേടിയ എല്ലാ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍ക്കും മുകളിലാകുമോ, താങ്കള്‍ ലോകകപ്പ് നേടുന്നതോടെ? എന്ന ചോദ്യത്തിന് അല്ല എന്ന് താരം മറുപടി പറഞ്ഞത്.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നുണപരിശോധനയ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് വഴിവെക്കുമ്പോഴും ചിലര്‍ നുണപരിശോധനയില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഈ നുണ പരിശോധന വ്യാജമാണെന്നാണ് ഇവര്‍ വാദിക്കുന്നത്.
നുണപരിശോധനയുടെ സാധുതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വെളിപ്പെടുത്തലുകള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ വലിയ
ആകാംക്ഷയോടെയാണ് വരവേറ്റത്.
Content Highlight: Cristiano Ronald’s detector test news