കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് പുരസ്‌കാരത്തിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. കഴിഞ്ഞ സീസണില്‍ യുവന്‌റസിനെതിരെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ തന്റെ അക്രോബാറ്റിക് ഗോളാണ് സലായുടെ ഗോളിനേക്കാള്‍ മികച്ചതെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“”സലാഹ് അവാര്‍ഡ് അര്‍ഹിക്കുന്നു. നല്ലൊരു ഗോളായിരുന്നു അത്. പക്ഷെ ആത്മാര്‍ഥമായി പറഞ്ഞാല്‍ അതിനേക്കാള്‍ ഒരുപാട് മികച്ചതാണ് എന്‌റെ ഗോള്‍”” റൊണാള്‍ഡോ പറഞ്ഞു.
ALSO READ:സുപ്രീം കോടതിയെ ബഹുമാനിക്കുന്നു, ക്ഷേത്രാചാരപ്രകാരമുള്ള വയസ് വരെ കാത്തിരിക്കും: ഭാമ
കഴിഞ്ഞ സീസണില്‍ മുന്‍ ക്ലബായ റയല്‍ മഡ്രിഡിന് വേണ്ടിയായിരുന്നു ചാംപ്യന്‍സ്‌ലീഗില്‍ ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ബെസിക്കിള്‍ കിക്ക് ഗോള്‍ നേടിയത്.എവര്‍ട്ടനെതിരെ നേടിയ ഗോളാണ് സലാക്ക് മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം നേടിക്കൊടുത്തത്.
അവാര്‍ഡ് എല്ലായിപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. പക്ഷെ 15 കൊല്ലമായി ലോകത്തിലെ മികച്ച താരമായി നില്‍ക്കാനായത് വലിയ നേട്ടമാണെന്നും റൊണാള്‍ഡോ പറഞ്ഞു. ഞാന്‍ പുരസ്‌കാരങ്ങള്‍ക്കായല്ല കളിക്കുന്നത് ജയിക്കാനാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
ഇന്നു നടക്കുന്ന സീരി എ മല്‍സരത്തില്‍ യുവന്‌റസ് നാപ്പോളിയെ നേരിടും.