| Thursday, 16th November 2023, 8:48 am

യൂറോ യോഗ്യത; ഗോളടിമേളം തുടരാന്‍ റോണോ റെഡി

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ യോഗ്യത മത്സരത്തില്‍ നവംബര്‍ 17ന് പോര്‍ച്ചുഗല്‍ ലിച്ചെന്‍സ്റ്റീനെ നേരിടും. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

തന്റെ 38ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം നടത്തുന്ന റൊണാള്‍ഡോ ലിച്ചെന്‍സ്റ്റീനെതിരെ ആദ്യ ഇലവനില്‍ ഇടം നേടുമെന്നുറപ്പാണ്.

നേരത്തേതന്നെ അടുത്ത വര്‍ഷം ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് റൊണാള്‍ഡോയും കൂട്ടരും നേരത്തേ യോഗ്യത നേടിയിരുന്നു.

യൂറോ യോഗ്യത മത്സരങ്ങളില്‍ റൊണാള്‍ഡോ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ ഏഴ് മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകള്‍ ആണ് റോണോ അക്കൗണ്ടിലാക്കിയിട്ടുള്ളത്.

സൗദി ക്ലബ്ബ് അല്‍ നസറിനൊപ്പവും പ്രായത്തെ കാഴ്ചക്കാരനാക്കി കൊണ്ടാണ് റൊണാള്‍ഡോ കളിക്കുന്നത് ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും ഏഴ് അസിസ്റ്റുകളാണ് റോണോ നേടിയത്. സൂപ്പര്‍താരത്തിന്റെ ഈ മിന്നും ഫോം വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

ഇതിന് മുമ്പ് ലിച്ചെന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ കളിച്ചപ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റോണോയുടെയും സംഘത്തിന്റെയും വിജയം. അന്ന് ഇരട്ട ഗോള്‍ നേടിയും മിന്നും പ്രകടനമാണ് ഈ 38 കാരന്‍ നടത്തിയത്.

പോര്‍ച്ചുഗീസ് മുന്നേറ്റ നിരയില്‍ റൊണാള്‍ഡോക്കൊപ്പം ജാവോ ഫെലിക്‌സും റാഫേല്‍ ലിയോയും കൂടി ചേരുമ്പോള്‍ ആക്രമണം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നുറപ്പാണ്.\

അവസാന യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്.

രണ്ട് മത്സരങ്ങള്‍ കൂടി മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ മത്സരങ്ങള്‍ എല്ലാം വിജയിച്ചുകൊണ്ട് ശക്തമായി യൂറോപ്പിലേക്ക് വരവറിക്കാനായിരിക്കും പോര്‍ച്ചുഗല്‍ ശ്രമിക്കുക.

നവംബര്‍ 20ന് ഐസ്ലാന്‍ഡിനെതിരെയും പോര്‍ച്ചുഗലിന് മത്സരമുണ്ട്.

Content Highlight: Cristaino Ronaldo will play against Liechtenstein in euro qualifier 2024.

Latest Stories

We use cookies to give you the best possible experience. Learn more