പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 ഗ്ലോബല്‍ സോക്കറിന്റ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി. ഫാന്‍സ് ഫേവറേറ്റ് പ്ലെയര്‍ ഓഫ് ഇയര്‍, ബെസ്റ്റ് മിഡില്‍ ഈസ്റ്റ് പ്ലയെര്‍, 2023 ടോപ് സ്‌കോറര്‍ എന്നീ മൂന്ന് പുരസ്‌കാരങ്ങളാണ് റൊണാള്‍ഡോയെ തേടിയെത്തിയത്.
ഈ സാഹചര്യത്തില്‍ സൗദി പ്രോ ലീഗിനെകുറിച്ച് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ. ഗ്ലോബല്‍ അവാര്‍ഡാണ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം. സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗിനെക്കാള്‍ മികച്ചതാണെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.
‘ഇപ്പോഴത്തെ സാഹചര്യത്തില്‍ സത്യം പറഞ്ഞാല്‍ എന്റെ അഭിപ്രായത്തില്‍ സൗദി ലീഗ് ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. ലീഗ് വണ്ണില്‍ മികച്ച ഒന്ന് രണ്ട് ടീമുകള്‍ ഉണ്ട്. എന്നാല്‍ സൗദി ലീഗ് കൂടുതല്‍ മത്സരാധിഷ്ഠിതമാണ്. ഇത് എന്റെ അഭിപ്രായമാണ് കാരണം ഞാന്‍ ഒരു വര്‍ഷം അവിടെ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ സംസാരിക്കുന്നത് എന്താണെന്ന് എനിക്കറിയാം,’ റൊണാള്‍ഡോ പറഞ്ഞു.
2023ലാണ് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ വരവോടുകൂടി സൗദി ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ പല പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു.
ഈ സീസണിലും മിന്നും ഫോമിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം സൗദി വമ്പന്മാര്‍ക്കായി കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.
സൗദിയില്‍ നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
Content Highlight: Cristaino Ronaldo talks about Saudi pro League.