Football
മെസിയുമായുള്ള ഗോട്ട് ഡിബേറ്റ്; രസകരമായ പ്രതികരണവുമായി റൊണാള്‍ഡോ
ഫുട്‌ബോളില്‍ എല്ലാകാലത്തും നിലനില്‍ക്കുന്ന സജീവമായ പേരുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയും.
സമീപകാലങ്ങളില്‍ ലയണല്‍ മെസി 2022ലെ ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനക്കായി നേടിയിരുന്നു. ഈ സാഹചര്യത്തില്‍ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരത്തെകുറിച്ചുള്ള ചര്‍ച്ച അവസാനിച്ചോ എന്ന വിഷയത്തെകുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റൊണാള്‍ഡോ.
റൊണാള്‍ഡോ ഇതിന് ഒരു രസകരമായ ഉത്തരമാണ് നല്‍കിയത്.
‘ഞാന്‍ ലോകകപ്പ് നേടിയാലും പോരാട്ടം തുടരും. ചിലര്‍ക്ക് എന്നെ വളരെ ഇഷ്ടമാണ് എന്നാല്‍ ചിലര്‍ക്ക് കുറവുമാണ്. എല്ലാ വര്‍ഷവും എനിക്ക് എന്ത് ചെയ്യാനാകും എന്ന് ഞാന്‍ കാണിച്ചുകൊണ്ടേയിരിക്കും. പുതിയ ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഞാന്‍ ഇനിയൊരു ടൂര്‍ണമെന്റും വിജയിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ നേടിയ വിജയങ്ങളിലെല്ലാം എനിക്ക് സന്തോഷമുണ്ട്. ചരിത്ര പുസ്തകങ്ങളില്‍ എല്ലാം ഉണ്ടാവും പക്ഷേ ഒരു ലോകകപ്പ് ഇല്ലാത്തത് മോശമാണ് അതിനാണ് അതിനുവേണ്ടി സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നു,’ റൊണാള്‍ഡോ സ്‌പോര്‍ട്ട് ബൈബിളിലൂടെ പറഞ്ഞു.
2022 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരുപോലെ തോറ്റായിരുന്നു പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്തായത്. എന്നാല്‍ റൊണാള്‍ഡോ ഇപ്പോള്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. 2024ല്‍ ജര്‍മനിയില്‍ വച്ച് നടക്കുന്ന യൂറോ കപ്പിന് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ റൊണാള്‍ഡോയും കൂട്ടരും ടിക്കറ്റ് ഉറപ്പാക്കിയിരുന്നു.
യോഗ്യത മത്സരങ്ങളില്‍ ഏഴ് കളികളില്‍ നിന്നും ഒന്‍പത് പോയിന്റുമായി മിന്നും ഫോമിലാണ് റോണോ. പോര്‍ച്ചുഗലിനായി 38 ആം വയസ്സിലും തളരാത്ത പോരാട്ട വീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.
ക്ലബ്ബ് തലത്തില്‍ അല്‍ നസറിനൊപ്പവും റോണോ ഗോളടി മേളം തുടരുകയാണ.് ഈ സീസണില്‍ 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമായി മിന്നും ഫോമിലാണ് റൊണാള്‍ഡോ.
അതേസമയം ലയണല്‍ മെസി എട്ടാം ബാലണ്‍ ഡി ഓറിന്റെ തിളക്കത്തിലാണ്. അരങ്ങേറ്റ സീസണില്‍ തന്നെ ഇന്റര്‍ മയാമിക്കായി മികച്ച പ്രകടനമാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം നടത്തിയത്. 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മയാമിക്കായി മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ കീഴില്‍ ഇന്റര്‍ മയാമി നേടിയിരുന്നു.
Content Highlight: Cristaino Ronaldo talks about Lionel Messi goat debate.