‘ഞങ്ങള്‍ തമ്മില്‍ വിദ്വേഷം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മത്സരം നന്നായി കളിക്കുക കാണികള്‍ക്ക് മികച്ച നിമിഷങ്ങള്‍ നല്‍കുകയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മെസിയെ വെറുക്കേണ്ടതില്ല. ഞങ്ങള്‍ ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തികൊണ്ട് ഫുട്‌ബോളിന്റെ ചരിത്രം തന്നെ മാറ്റി. അതുകൊണ്ടുതന്നെ ലോകത്തുള്ള മുഴുവന്‍ ആരാധകരും ഞങ്ങളെ ബഹുമാനിക്കുന്നു.
മെസി യൂറോപ്പില്‍ നില്‍ക്കാതെ എം.എല്‍.എസ്സിലേക്ക് പോയി. മെസി അവന്റെ പാതയാണ് തെരഞ്ഞെടുത്തത്. ഞാന്‍ എന്റെ പാതയിലൂടെയും സഞ്ചരിച്ചു. ഞങ്ങള്‍ രണ്ട് പേരും മികച്ച പ്രകടനങ്ങള്‍ നടത്തുന്നു. ഞങ്ങള്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി പരസ്പരം പല മത്സരങ്ങളിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല കാരണം ഞങ്ങള്‍ ഒരുമിച്ച് ഇതുവരെ ഒരു ഡിന്നര്‍ പോലും കഴിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഫുട്‌ബോളില്‍ മികച്ച സഹപ്രവര്‍ത്തകരാണ് ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നുണ്ട്,’ റൊണാള്‍ഡോ സ്പാന്‍ മിററിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.
മെസിയും റോണോയും ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും 36 തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ റൊണാള്‍ഡോ 11 തവണ വിജയിച്ചപ്പോള്‍ മെസി 16 വിജയങ്ങള്‍ സ്വന്തമാക്കി. വിജയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇരുവരും രണ്ടുതവണയാണ് നേര്‍ക്കുനേര്‍ വന്നത് അതില്‍ ഓരോ വിജയം വീതം ഇരു താരങ്ങളും സ്വന്തമാക്കി.
ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ 30 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും ഏറ്റുമുട്ടിയത്. ഇതില്‍ 14 തവണ റൊണാള്‍ഡോ വിജയിച്ചപ്പോള്‍ എട്ട് തവണ വിജയം മെസിക്കൊപ്പമായിരുന്നു. എട്ട് തവണ സമനിലയില്‍ പിരിയുകയും ചെയ്തു.
ഈ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡോയും മെസിയും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. 5-4ന് മെസിക്കൊപ്പമായിരുന്നു വിജയം. റൊണാള്‍ഡോ രണ്ട് ഗോളുകളും മെസി ഒരു ഗോളും ആണ് ആ മത്സരത്തില്‍ നേടിയത്.
റിയാദ് സീസണ്‍ കപ്പില്‍ ഫെബ്രുവരി ഒന്നിനാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ പോരാട്ടം നടക്കുന്നത്. തീപാറും പോരാട്ടത്തിൽ റൊണാള്‍ഡോയുടെ അല്‍ നാസര്‍ മെസിയുടെ ഇന്റര്‍ മിയാമിയെ നേരിടും.
Content Highlight: Cristaino Ronaldo talks about Lionel Messi.