2023ലെ ഫിഫ ബെസ്റ്റ് മെന്‍സ് പ്ലെയര്‍ അവാര്‍ഡ് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മെസിയുടെ ഈ അവാര്‍ഡ് നേട്ടത്തിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
മേജര്‍ ലീഗ് സോക്കറില്‍ ഒരു വര്‍ഷം മാത്രം കളിച്ചതിന് മെസിക്ക് ഈ അവാര്‍ഡ് നല്‍കിയത് ശരിയാണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. റെക്കോര്‍ഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ അവാര്‍ഡുകളുടെ എല്ലാം വിശ്വാസ്യത നഷ്ടപ്പെട്ടതായി ഞാന്‍ കരുതുന്നു. അവാര്‍ഡുകള്‍ നല്‍കുമ്പോള്‍ മുഴുവന്‍ വിശകലനം ചെയ്യണം. മെസിയും ഹാലണ്ടും എംബാപ്പെയും ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് പറയാനാവില്ല. ഞാന്‍ ഇനിമുതല്‍ ഈ അവാര്‍ഡുകളില്‍ വിശ്വസിക്കില്ല. ഞാനിപ്പോള്‍ ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡ് നേടിയത് കൊണ്ടല്ല ഇങ്ങനെ പറയുന്നത്. കാരണം ഇത് കൃത്യമായ കണക്കുകളിലൂടെയാണ് നല്‍കുന്നത്. കണക്കുകള്‍ ഒരിക്കലും നമ്മളെ ചതിക്കില്ല അതുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും ഈ അവാര്‍ഡ് എന്നില്‍ നിന്നും വിട്ടുപോകില്ല കാരണം ഇതൊരു യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ എന്നെ ഈ നേട്ടം കൂടുതല്‍ സന്തോഷവാനാകുന്നു,’ റൊണാള്‍ഡോ പറഞ്ഞു.
Cristiano Ronaldo says the Ballon d’Or and The Best FIFA Awards are losing credibility 👀 pic.twitter.com/fb5TuVuv6G
2023ല്‍ റൊണാള്‍ഡോ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. സൗദി വമ്പന്‍മാരായ അല്‍ നെസറിന് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
ഇത്രയും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും താരം ഫിഫ ബെസ്റ്റ് മെന്‍ പ്ലെയര്‍ അവാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. അതേസമയം റൊണാള്‍ഡോ മറ്റ് ചില ബഹുമതികളും നേടിയിരുന്നു. ഫാന്‍സ് ബെസ്റ്റ് ഫേവറേറ്റ് പ്ലെയര്‍, ബെസ്റ്റ് മിഡില്‍ ഈസ്റ്റ് പ്ലേയര്‍, മറഡോണ അവാര്‍ഡ് എന്നീ ബഹുമതികള്‍ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
അതേസമയം ലയണല്‍ മെസി ഇന്റര്‍മയാമിക്കായി തന്റെ അരങ്ങേറ്റ സീസണില്‍ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്നാല്‍ ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.
Content Highlight: Cristaino Ronaldo talks about Fifa Best player award.