2024 യൂറോകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരെയുള്ള മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ വികാരഭരിതനായത് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചിരുന്നു.
സ്ലൊവേനിയക്കെതിരെയുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി റൊണാള്‍ഡോ പാഴാക്കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ മുന്നിലെത്താന്‍ ലഭിച്ച നിര്‍ണായകമായ അവസരം നഷ്ടമാക്കിയതിന് പിന്നാലെ റൊണാള്‍ഡോ കരയുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം. ന്റെ യൂട്യൂബ് ചാനലായ യു.ആറിലൂടെ പോര്‍ച്ചുഗീസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്.
ഒബ്ലാക്ക് ഒരു മികച്ച സേവാണ് നടത്തിയത്. പെനാല്‍ട്ടി നഷ്ടമായ ആ ദിവസം ഞാന്‍ കരഞ്ഞു. ഞാന്‍ ഗോള്‍ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ പോര്‍ച്ചുഗല്‍ പുറത്താകുമെന്നും ഇതോടെ ലോകം മുഴുവൻ എന്നെ കുറ്റപ്പെടുത്തുമെന്ന് എനിക്ക് തോന്നിയത് കൊണ്ടല്ല ഞാന്‍ കരഞ്ഞത്.
ആളുകള്‍ക്ക് എന്നെ അറിയില്ല. അവസാന 27 പെനാല്‍ട്ടികള്‍ നിങ്ങള്‍ സ്‌കോര്‍ ചെയ്തുവെന്ന് സങ്കല്‍പ്പിക്കുക. ഈ സമയങ്ങളില്‍ ഒരു പെനാല്‍ട്ടി നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ വിഷമം തോന്നും. സ്റ്റേഡിയത്തില്‍ വരുന്ന ആളുകള്‍, കുട്ടികള്‍, നിങ്ങളുടെ അമ്മ എല്ലാവരും ആ സമയങ്ങളില്‍ അവിടെയുണ്ട്. അതെല്ലാം കാരണം എനിക്ക് സങ്കടം തോന്നി,’ റൊണാള്‍ഡോ പറഞ്ഞു.
എന്നാല്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പെനാല്‍ട്ടിയില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ റൊണാള്‍ഡോയും സംഘവും ഫ്രാന്‍സിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.
2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.
എന്നാല്‍ ഈ യൂറോ കപ്പില്‍ രണ്ട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ അല്‍ നസര്‍ നായകന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത ആറു പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ തുര്‍ക്കിക്കെതിരെ നേടിയ അസിസ്റ്റിന് പിന്നാലെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരമായി മാറാനും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. യൂറോകപ്പില്‍ റൊണാള്‍ഡോ എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.
Content Highlight: Cristaino Ronaldo Talks A Incident in 2024 Euro Cup