റൊണാൾഡോക്ക് ഡബിൾ, 39ാം വയസിലും അഴിഞ്ഞാടി; കിരീടപോരാട്ടത്തിന് ടിക്കറ്റെടുത്ത് അൽ നസർ
Football
റൊണാൾഡോക്ക് ഡബിൾ, 39ാം വയസിലും അഴിഞ്ഞാടി; കിരീടപോരാട്ടത്തിന് ടിക്കറ്റെടുത്ത് അൽ നസർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 8:53 am

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സ് സെമി ഫൈനലില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. അല്‍ ഖലീജിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഈ ഗോളിന് പിന്നാലെ ഈ സീസണില്‍ 26 മത്സരങ്ങളില്‍ നിന്നും 29 ഗോളുകള്‍ ആക്കി മാറ്റാനും റൊണാള്‍ഡോക്ക് സാധിച്ചു.

അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഈ ടീമുകളും അണിനിരന്നത്. മത്സരത്തിന്റെ 17ാം മിനിട്ടില്‍ റൊണാള്‍ഡോ യിലൂടെയാണ് അല്‍ നസര്‍ ആദ്യം ലീഡ് നേടിയത്.

ഒടുവില്‍ 37ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ അല്‍ നാസറിനായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സൗദി വമ്പന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 57ാം മിനിട്ടില്‍ റൊണാള്‍ഡോ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി. 82ാം മിനിട്ടില്‍ ഫവാസ് അല്‍ ടോറൈസാണ് അല്‍ ഖലീജിനായി ആശ്വാസഗോള്‍ നേടിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ നസര്‍ 3-1ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം നിലവില്‍ സൗദി പ്രൗഢികള്‍ 29 മത്സരങ്ങളില്‍ നിന്നും 20 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 71 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. സൗദി ലീഗില്‍ മെയ് നാലിന് അല്‍ വെഹദയ്‌ക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയം ആണ് വേദി.

Content Highlight: Cristaino Ronaldo score two goals and Al Nassr won