| Monday, 26th February 2024, 7:51 am

എജ്ജാതി മനുഷ്യന്‍, 39ാം വയസിലും സൗദയില്‍ അഴിഞ്ഞാടി റൊണാള്‍ഡോ; അല്‍ നസര്‍ കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപെടുത്തിയത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതിനു പിന്നാലെ ഈ സീസണില്‍  34 മത്സരങ്ങളില്‍ നിന്നും 46 ഗോള്‍ കോഡ്രിബ്യൂഷന്‍ സൗദി വമ്പന്മാര്‍ക്ക് വേണ്ടി നടത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു.

അല്‍ ശബാബ് എഫ്.സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ശൈലിയായിരുന്നു അല്‍ ശബാബ് പിന്തുടര്‍ന്നത്. മറുഭാഗത്ത് 4-3-2-1 എന്ന ഫോര്‍മേഷനുമാണ് അല്‍ നസര്‍ സ്വീകരിച്ചത്.

മത്സരത്തിന്റെ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് റൊണാള്‍ഡോയാണ് അല്‍ നസറിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ യാനിക്ക് കറാസ്‌കോ അല്‍ നസറിനായി മറുപടി ഗോള്‍ നേടി ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 46, 86 മിനിട്ടുകളില്‍ ബ്രസീലിയന്‍ താരം ടാലിസ്‌ക നേടിയ ഇരട്ടഗോളിലൂടെ അല്‍ നാസര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. 67ാം മിനിട്ടില്‍ കാര്‍ലോസിലൂടെയാണ് അല്‍ ശബാബ് രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ അല്‍ഷബാദ് താരം അബ്ദുല്ല റാഡിഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.

ജയത്തോടെ സൗദിയില്‍ 21 മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

സൗദി ലീഗില്‍ ഫെബ്രുവരി 29ന് അല്‍ ഹസാമിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Cristaino Ronaldo score a goal and Al Nassr won

Latest Stories

We use cookies to give you the best possible experience. Learn more