സൗദി പ്രോ ലീഗില്‍ അല്‍ നസറിന് ആവേശകരമായ വിജയം. അല്‍ അക്ദൗദിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ പരാജയപ്പെടുത്തിയത്. പ്രിന്‍സ് ഹാത്ത്‌ഹോള്‍ ഫോര്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തില്‍ അണിനിരന്നത്.
മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ മാഴ്‌സലോ ബ്രാസോവിച്ചിലൂടെ അല്‍ നസര്‍ ആണ് ആദ്യം ലീഡ് നേടിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 15ാം മിനിട്ടില്‍ അല്‍ നസര്‍ ആണ് രണ്ടാം ഗോളും നേടി. റൊണാള്‍ഡോയുടെ സൗദി ലീഗിലെ ഈ സീസണിലെ 33 ഗോള്‍ ആയിരുന്നു ഇത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ മുന്നിട്ടുനിന്നു.
⌛️ || Full time, 🙌💛@AlNassrFC 3:2 #AlOkhdood pic.twitter.com/rYmimTrlCU
— AlNassr FC (@AlNassrFC_EN) May 9, 2024
രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 60ാം മിനിട്ടില്‍ ഹസ്സന്‍ അല്‍ ഹബീബിലൂടെ അല്‍ അക്ദൗത് ഒരു ഗോള്‍ തിരിച്ചടിച്ചു 10 മിനിട്ടുകള്‍ക്ക് ശേഷം സേവിയര്‍ ഗോഡ്വിനിലൂടെ അക്ദൗത് മത്സരത്തില്‍ ഒപ്പമെത്തി.
ഒടുവില്‍ വിജയഗോളിനായി ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. അവസാനം ഇഞ്ചുറി ടൈമില്‍ മാഴ്‌സലോ ബ്രോസോവിക് മത്സരത്തിലെ തന്റെ രണ്ടാം ഗോളും വിജയഗോളും നേടുകയായിരുന്നു.
ജയത്തോടെ 31 മത്സരങ്ങളില്‍ നിന്നും 25 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 77 രണ്ടാം സ്ഥാനത്തുതന്നെയാണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഹിലാലുമായി ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിനുള്ളത്.
Ronaldo 🐐 pic.twitter.com/13IypHbzAk
— AlNassr FC (@AlNassrFC_EN) May 9, 2024
മെയ് 17ന് അല്‍ ഹിലാലുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Cristaino Ronaldo score a goal and Al Nassr won